Flash News

6/recent/ticker-posts

യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിറകെ വിദേശത്തേക്ക് പോയ വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി

Views


കൊച്ചി;യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിറകെ വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ കേരളത്തില്‍ തിരിച്ചെത്തി.

രാവിലെ ഒമ്ബതോടെയാണ് വിജയ് ബാബു കൊച്ചിയില്‍ എത്തിയത്, ഒരു മാസം മുൻപ് രാജ്യം വിട്ടതായിരുന്നു

സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് വിവരം.അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. പോലീസ് കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു



Post a Comment

0 Comments