Flash News

6/recent/ticker-posts

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി; മറ്റൊരു രാജ്യതന്റെത്തേക്ക് കടന്നതായി സംശയം

Views
യുവനടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യ വകുപ്പാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. വിജയ് ബാബു കടക്കാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കും വിദേശകാര്യ വകുപ്പ് വിവരം കൈമാറുമെന്നാണ് സൂചന. യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ഹാജരാകില്ലെന്ന നിലപാടില്‍ വിദേശത്ത് തുടരുകയാണ് വിജയ് ബാബു ചെയ്തിരുന്നത്.




Post a Comment

0 Comments