Flash News

6/recent/ticker-posts

കരിപ്പൂരിന്റെ സ്വപ്നങ്ങളിൽ വീണ്ടും കാർമേഘം; എയർപോർട്ട് അതോറിറ്റിക്ക് താത്പര്യം ചെറിയ വിമാനങ്ങൾ

Views

കരിപ്പൂരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് തിരിച്ചു വരണമെന്ന് നാട് ആഗ്രഹിക്കുമ്പോൾ എയർപോർട്ട് അതോറിറ്റി താത്പര്യപ്പെടുന്നത് ചെറിയ -ഇടത്തരം സർവീസുകളിലൊതുക്കാൻ. സമീപകാലത്തെ അതോറിറ്റിയുടെ കരിപ്പൂരിനോടുള്ള സമീപനം ഇതിന് അടിവരയിടുന്നു.

2020-ലെ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെപേരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രവും കരിപ്പൂരിന് നഷ്ടമായി. പടപ്പറമ്പ് ലൈവ്.വലിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് നാട് മുറവിളി കൂട്ടുന്നതിനിടെയാണ് നിലവിലെ റൺവേയുടെ നീളംകുറയ്ക്കാൻ അതോറിറ്റി തീരുമാനിച്ചത്.

നിലവിലെ റൺവേയിൽനിന്ന് 300 മീറ്റർ റിസയിലേക്ക് ചേർക്കാനാണ് തീരുമാനിച്ചിരുന്നത്. 2020-ലെ അപകടംസംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയം നിയോഗിച്ച സമിതിയാണ് വ്യോമഗതാഗത സുരക്ഷയ്ക്ക് റിസ രണ്ടറ്റങ്ങളിലും 240 മീറ്റർ തോതിൽ വേണമെന്ന് നിർദേശിച്ചത്. റൺവേ നീളംകുറയ്ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും കരിപ്പൂരിൽ നടന്നിരുന്നു. ജനപ്രതിനിധികളിൽനിന്നും രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ നിന്നുമെല്ലാം എതിർപ്പ് വന്നതോടെയാണ് അതോറിറ്റി പിന്മാറിയത്.

നിലവിലെ റൺവേയുടെ നീളം നിലനിർത്തി റിസ വിപുലീകരിക്കുന്നതിന് 18.5 ഏക്കർ ഏറ്റെടുത്തു നൽകാൻ സന്നദ്ധമായി സംസ്ഥാനസർക്കാർ രംഗത്തെത്തിയിരുന്നു. റൺവേ നീളംകുറയ്ക്കാതെ പുതിയ റിസ നിർമിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, കരിപ്പൂരിൽ കോഡ്. സി. വരെയുള്ള വിമാനങ്ങൾ സർവീസ് നടത്തിയാൽ മതിയെന്ന് വിമാനത്താവള അതോറിറ്റി നേരത്തെതന്നെ തീരുമാനമെടുത്തിരുന്നെന്നു വേണം കരുതാൻ. റൺവേയുടെ നീളം 2540 മീറ്ററിൽ ചുരുക്കാൻ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്.


Post a Comment

0 Comments