Flash News

6/recent/ticker-posts

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;ഡോ. ജോ ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥി

Views
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്;
ഡോ. ജോ ജോസഫ് എൽ.ഡി.എഫ് സ്ഥാനാർഥി

കൊച്ചി: ഡോ. ജോ ജോസഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

തൃക്കാക്കരയിൽ വൻവിജയമുണ്ടാകുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.


Post a Comment

0 Comments