Flash News

6/recent/ticker-posts

വേങ്ങരയിൽ 'കെ ഫോൺ' കേബിൾ വർക്ക് പുരോഗമിക്കുന്നു

Views
വേങ്ങര : സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷൻ നൽകാനുള്ള ടെന്റര്‍ നടപടികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ ഫോൺ. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നൽകുന്ന ഉപഭോക്താക്കളുടെ ലിസ്റ്റ് അടിസ്ഥാനമാക്കി കണക്ഷൻ നൽകാനാണ് തീരുമാനം.

ഒരു നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് 100 മുതൽ 500 കുടുംബങ്ങളെ വരെ തെരഞ്ഞെടുത്ത് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ടെന്റര്‍ വിളിച്ചിരുന്നു. 30 പേര്‍ പങ്കെടുത്ത ടെന്റർ ഒമ്പത് സര്‍വീസ് പ്രൊവൈഡര്‍മാരുടെ ചുരുക്കരപ്പട്ടിക തയ്യാറാക്കിയാണ് നടപടികൾ പുരോഗമിക്കുന്നത്. അനുബന്ധ രേഖകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്ന മുറയ്ക്ക് ടെന്റർ അനുവദിക്കുമെന്നും കെ ഫോൺ അധികൃതര്‍ വ്യക്തമാക്കി.

ഒരു ജില്ലയിൽ ഒരു സേവന ദാതാവിനെ കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് പോകുക. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താൻ തയ്യാറാക്കിയ മാനദണ്ഡങ്ങൾ തദ്ദേശ ഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ബിപിഎൽ കുടുംബങ്ങളിൽ തന്നെ എസ്ഇഎസ്ടി പിന്നോക്ക വിഭാഗങ്ങൾക്കും പഠിക്കുന്ന കുട്ടികളുള്ള വീടുകൾക്കുമെല്ലാം മുൻഗണന നൽകി പട്ടിക തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം അന്തിമ പട്ടിക തയ്യാറാക്കി കെ ഫോണിന് കൈമാറുമെന്നാണ് തദ്ദേശ വകുപ്പ് അറിയിക്കുന്നത്. ഈ മാസം അവസാനം കണക്ഷൻ നൽകി തുടങ്ങാനാകുമെന്നാണ് അവകാശ വാദം.



Post a Comment

0 Comments