Flash News

6/recent/ticker-posts

റമദാന്‍ അവധി കഴിഞ്ഞു; മദ്റസകള്‍ ഇന്ന് തുറക്കും

Views
റമദാൻ അവധി കഴിഞ്ഞു, ഇന്ന് മുതല്‍  മദ്റസകൾ തുറന്നു പ്രവർത്തിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,462 മദ്റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് മദ്റസ പഠനത്തിന് എത്തും. മദ്റസയിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും ഒരുക്കിയിട്ടുണ്ട്. 'വിദ്യനുകരാം, വിജയം നേടാം' എന്ന പ്രമേയത്തെ അടിസ്ഥാനം ആക്കിയാണ് ഈ വർഷത്തെ
പ്രവേശനോത്സവം. കേരളത്തിനു പുറമെ, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ആസാം, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, ആന്തമാൻ, ലക്ഷദ്വീപ്
എന്നിവിടങ്ങളിലും മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ വിദേശ രാജ്യങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്റസകൾ പ്രവർത്തിക്കുന്നുണ്ട്.ബഅറബി, അറബി മലയാളം, അറബിക് തമിഴ് ഉറുദു, ബംഗാളി, ആസാമീസ് എന്നീ ഭാഷകളിലെ പാഠ പുസ്തകങ്ങൾക്ക് പുറമെ 2,10,15,30 ജുസ്അ് മുസ്ഹഫും, മദ്റസ നോട്ടു ബുക്കുകളും കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ മുഖേനെ വിതരണം ചെയ്തു വരുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ അൽബിർറ്, അസ്മി സ്കൂൾ പാഠ പുസ്തകങ്ങളും ഒന്ന്, രണ്ട് മദ്റസ ക്ലാസുകളിലേക്കുള്ള വർക്ക് ബുക്കുകകളും ബുക്ക് ഡിപ്പോ വഴി ലഭ്യമാവും. പുതിയ മദ്റസ അധ്യയന വർഷത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും അറിയിച്ചു.



Post a Comment

0 Comments