Flash News

6/recent/ticker-posts

കൊയിലാണ്ടിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

Views
വൈകീട്ട് 6 മണിയോടെയാണ് സംഭവം,
നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ ഇല്ലത്ത്താഴ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.

സമീപ വീട്ടിലെ ഒരു സ്ത്രീയാണ് ആദ്യം കണ്ടത്. സാധാരണ പുറത്തുകാണുന്ന ഇവരെ കാലത്ത് മുതല്‍ കാണാതായതിനെ തുടര്‍ന്ന് വീടിന്‍റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി കിടക്കുന്നത് കണ്ടത്. രണ്ട് മുറികളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

ടൈല്‍സിന്‍റെ പണിക്കാരനായ പ്രശാന്തിന് കുറച്ച്‌ ദിവസം മുമ്ബുണ്ടായ അപകടത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു. പ്രശാന്തിന് ചില മാനസിക പ്രയാസങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. പരേതനായ അശോകന്‍റെ ഭാര്യയാണ് പ്രസന്ന. മറ്റൊരു മകന്‍ പ്രശോഭ് മുമ്ബ് ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments