Flash News

6/recent/ticker-posts

വേങ്ങരയിൽ ഹോട്ടൽ ഭക്ഷണത്തിൽ വിഷബാധയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർ വേങ്ങര പോലീസ് പിടിയിൽ

Views

വേങ്ങരയിൽ ഹോട്ടൽ ഭക്ഷത്തിൽ വിഷബാധയെന്ന് ആരോപിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ

 വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളാണ് അറസ്റ്റിലായത്.വേങ്ങര :ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളായ പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ, റമീസ്,മണ്ണിൽ വീട്ടിൽ സുധീഷ് ,നസീം എന്നിവരാണ് അറസ്റ്റിലായത്.

തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്‍റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു.

തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിനു നൽകിയ പരാതിയിൽ മലപ്പുറം ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എ.എസ്.ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


ഹോട്ടൽ ഭക്ഷണത്തിൽനിന്നും വിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലുടമകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം നടക്കുന്നതായി കേരളം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഏപ്രിൽ 30ന് വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചതിനാൽ വിഷബാധയുണ്ടായി എന്ന സംഭവവും വ്യാജമാണെന്ന് അസോസിയേഷൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം ടൗണിലെ ഫ്രഡോ കേക്ക് കഫേയിൽനിന്ന് ബ്രോസ്റ്റ് കഴിച്ച സംഘം ചിക്കൻ മോശമാണെന്ന് പരാതിപ്പെട്ടിരുന്നു. മൊബൈൽ നമ്പർ നൽകി തിരിച്ചു പോവുകയും ചെയ്തു.
സ്ഥാപന ഉടമ പരാതി അന്വേഷിക്കി ഹോട്ടൽ ഉടമകളെ ബ്ലാക്ക് താൻ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റെന്നും നഷ്ടപരിഹാരമായി 40,000 രൂപ നൽകണമെന്നും സംഘം അവശ്യപ്പെടുന്നത്. മന്തി ഹൗസ് പൂട്ടിച്ചത് തങ്ങളാണെന്നും ഇവർ പറഞ്ഞതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ചിലരുടെ പരാതിയെ തുടർന്ന് മന്തി ഹൗസ് അടച്ചുപൂട്ടാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ഇവിടെ ഇഫ്ത്താർ പാർട്ടിക്കെത്തിയ മുപ്പതംഗ സംഘത്തിലെ ആറുപേർക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പറഞ്ഞ് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇതാണ് ഹോട്ടൽ അടച്ചുപുട്ടാൻ കാരണം.ഭക്ഷ്യ സുരക്ഷ മറയാക്കി ഹോട്ടൽ ഉടമകളെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന ഇത്തരം സംഘങ്ങൾ ജില്ലയിൽ വർധിച്ചുവരുന്നതായി സംഘടനക്ക് സംശയമുള്ളതായും ഭാരവാഹികൾ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഹോട്ടൽ വ്യവസായത്തെ രക്ഷിക്കാൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ടി രഘു, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ, മണമ്മൽ മജീദ്, കെ റിയാസ് മാനു, മുക്കം മൊയ്തീൻകുട്ടി,ഹമീദ് വിളയിൽ,മൊയ്തീൻ കുട്ടി ചെറുവാടി, കെ മുഹമ്മദലി എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments