Flash News

6/recent/ticker-posts

ജോര്‍ദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോര്‍ച്ച; 10 മരണം 250ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്ക് നിലത്തു വീണാണ് വിഷവാതകം ചോര്‍ന്നത്.

Views അമ്മാന്‍ : ജോര്‍ദാനിലെ അഖാബ തുറമുഖത്ത് വിഷവാതക ചോര്‍ച്ചയില്‍ 10 പേര്‍ മരിച്ചു. 250ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതക ടാങ്ക് കപ്പലിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ നിലത്തു വീണ് വിഷവാതകം ചോരുകയായിരുന്നു. ക്ലോറിന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ചോര്‍ച്ചയടക്കാന്‍ വിദഗ്ധരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. തുറമുഖത്തിന് സമീപത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 


Post a Comment

0 Comments