Flash News

6/recent/ticker-posts

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

Views


കാസർകോട് ആദൂരിൽ 13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കർണാടക സ്വദേശിയായ സുബൈർ ദാരിമിയെയാണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസ്

മൂന്ന് മാസക്കാലം കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പീഡനം സഹിക്കാനാകാതെ കുട്ടി നേരിട്ട് ചൈൽഡ് ലൈനിൽ പരാതി പെടുകയായിരുന്നു. അധ്യാപകൻ നേരത്തെ ജോലി ചെയ്തിരുന്ന മദ്രസയിലെ വിദ്യാർഥിയാണ് പരാതി നൽകിയ കുട്ടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Post a Comment

0 Comments