Flash News

6/recent/ticker-posts

യുഎഇയിൽ ഔട്ട് ഡോർ തൊഴിലാളികൾക്ക് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം : നിയമം ലംഘിച്ചാൽ കമ്പനികൾക്ക് കനത്ത പിഴ

Views
യുഎഇയിൽ ഔട്ട് ഡോർ തൊഴിലാളികൾക്ക് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം : നിയമം ലംഘിച്ചാൽ കമ്പനികൾക്ക് കനത്ത പിഴ




യു എഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 2022 ജൂൺ 15 മുതൽ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിർബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു . ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു . ചട്ടം അനുസരിച്ച് , നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് 12 : 30-3pm വരെ അനുവദിക്കില്ല . തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണ് ഇത് . തുടർച്ചയായ 18 -ാം വർഷവും നടപ്പിലാക്കിയ ഈ നിയമം തൊഴിലാളികളുടെ ചൂട് ക്ഷീണവും ഹീറ്റ് സ്ട്രോക്കും നേരിടുന്ന കേസുകളിൽ ഗണ്യമായ കുറവുണ്ടാക്കാൻ കാരണമായിട്ടുണ്ട് .
നിയമം ലംഘിച്ച് ഈ സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിച്ചാൽ ഏതൊരു സ്ഥാപനത്തിനും ഒരു തൊഴിലാളിക്ക് 5000 ദിർഹം എന്ന തോതിലാണ് പിഴ നൽകേണ്ടി വരിക . കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ.


Post a Comment

0 Comments