Flash News

6/recent/ticker-posts

സർട്ടിഫിക്കറ്റ് കിട്ടാൻ ഇനി നീന്തി തെളിയിക്കണം; പരിശോധന 27 മുതൽ; സർട്ടിഫിക്കറ്റിൽ പതിക്കാനുള്ള ഫോട്ടോയും വേണം

Views

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 27, 28, 29 തീയതികളിൽ നീന്തൽ പരിശോധന നടത്തും. കാലിക്കറ്റ് സർവകലാശാല, പെരിന്തൽമണ്ണ സിൽവർമൗണ്ട് സ്കൂൾ, മലപ്പുറം നഗരസഭയുടെ കോണോംപാറയിലെ നീന്തൽകുളം എന്നിവിടങ്ങളിലാണ് പരിശോധന നടത്തുകയെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം സർട്ടിഫിക്കറ്റിൽ പതിക്കാനായി ഫോട്ടോകൂടി കൊണ്ടുവരണം.

☎️ഫോൺ: 0483 2734701

സമയക്രമീകരണം;
➖➖➖➖➖➖➖➖

പെരിന്തൽമണ്ണ കക്കൂത്ത് സിൽവർ മൗണ്ട് ഇന്റർനാഷണൽ സ്കൂൾ നീന്തൽകുളം.

👉 27-ന് പെരിന്തൽമണ്ണ ബ്ലോക്ക് (രാവിലെ എട്ടുമുതൽ), മുനിസിപ്പാലിറ്റി (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

👉 28-ന് വണ്ടൂർ ബ്ലോക്ക് (രാവിലെ എട്ടുമുതൽ), മങ്കട ബ്ലോക്ക് (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

👉 29-ന് നിലമ്പൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി (രാവിലെ എട്ടുമുതൽ), കാളികാവ് ബ്ലോക്ക് (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

കാലിക്കറ്റ് സർവകലാശാലാ നീന്തൽകുളം;

👉 27-ന് തിരൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി (രാവിലെ എട്ടുമുതൽ), താനൂർ ബ്ലോക്ക്, മുനിസിപ്പാലിറ്റി (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

👉 28-ന് പൊന്നാനി ബ്ലോക്ക്, മുനിസിപ്പാലിറ്റി (രാവിലെ എട്ടുമുതൽ), കൊണ്ടോട്ടി ബ്ലോക്ക്, മുനിസിപ്പാലിറ്റി (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

👉 29-ന് പെരുമ്പടപ്പ്, കുറ്റിപ്പുറം ബ്ലോക്കുകൾ, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (രാവിലെ എട്ടുമുതൽ), തിരൂരങ്ങാടി ബ്ലോക്ക്, മുനിസിപ്പാലിറ്റി (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

 മലപ്പുറം മേൽമുറി മുനിസിപ്പൽ നീന്തൽക്കുളം;

👉 27-ന് അരീക്കോട് ബ്ലോക്ക് (രാവിലെ എട്ടുമുതൽ), കോട്ടയ്ക്കൽ, മഞ്ചേരി മുനിസിപ്പാലിറ്റികൾ (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

👉 28-ന് മലപ്പുറം ബ്ലോക്ക് (രാവിലെ എട്ടുമുതൽ), മുനിസിപ്പാലിറ്റി (ഉച്ചകഴിഞ്ഞ് 1.30 മുതൽ).

👉 29-ന് വേങ്ങര ബ്ലോക്ക് (രാവിലെ എട്ടുമുതൽ), വളാഞ്ചേരി മുനിസിപ്പാലിറ്റി (ഉച്ചകഴിഞ്ഞ് 1.30 മുതൽ).




Post a Comment

0 Comments