Flash News

6/recent/ticker-posts

കേരളത്തിൽ നിന്നും 377 തീർത്ഥാടകരേയും വഹിച്ചുള്ള ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി

Views
മദീന: കേരളത്തിൽ നിന്നും 377
തീർത്ഥാടകരേയും വഹിച്ചുള്ള
ആദ്യ ഹജ്ജ് വിമാനം മദീനയിലെത്തി. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യൻ കോൺസല്‍ ജനറൽ ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും കെ.എം.സി.സി  ചേർന്ന് സ്വീകരിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും രാവിലെ 08:30 ന് സഊദി എയർലൈൻസിന്റെ എസ് വി 5747 നമ്പർ വിമാനത്തിൽ പുറപ്പെട്ട തീർത്ഥാടകർ ഉച്ചയോടെയാണ് മദീനയിൽ ഇറങ്ങിയത്.

തീർത്ഥാടകരെ ഇന്ത്യൻ കോൺസൽ ജനറലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ് മിഷൻ പ്രതിനിധികളും ജവാവാസാത് ഉദ്യോഗസ്ഥരും ചേർന്ന് പൂക്കളും മധുരവും നൽകി സ്വീകരിച്ചു. തുടർന്ന് മദീനയിലെ സന്നദ്ധ സംഘടനകളും ഗംഭീര സ്വീകരണം ഒരുക്കി. പൂക്കളും മധുരപലഹാരങ്ങളും നൽകിയാണ് ഊഷ്മളമായി സ്വീകരിച്ചത്.

ആദ്യ ഹജ്ജ് സംഘത്തെ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ഹമീദലി തങ്ങളുടെ നേതൃത്വത്തിൽ വിഖായ സംഘം കെ.എം.സി.സി ഉൾപ്പെടെ സന്നദ്ധ സംഘടനകളും സ്വീകരണം ഒരുക്കി.



Post a Comment

0 Comments