Flash News

6/recent/ticker-posts

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് 40 മണിക്കൂര്‍, ചൊവ്വാഴ്ചയും ചോദ്യം ചെയ്തു കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു.ഇന്നും തുടരും

Views


നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 40 മണിക്കൂര്‍. ചൊവ്വാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും.കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിക്കുന്നത്.ശേഷം സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രാഹുൽ ഇളവ് ചോദിക്കുകയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയും ചെയ്തു.

സോണിയാ ഗാന്ധിയ്ക്കും ചോദ്യം ചെയ്യലിന് വേണ്ടി ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളത് കൊണ്ട് ജൂണ്‍ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയാ ഗാന്ധി ഇ.ഡിയെ അറിയിച്ചിരുന്നു.നാളെയും രാഹുലിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി അറിയിച്ചു.



Post a Comment

0 Comments