Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് 6 വരി എക്സ്പ്രസ് വേയുടെ ഭൂമിയേറ്റെടുക്കലിന് വിജ്ഞാപനമിറങ്ങി.

Views
മലപ്പുറം : 122 KM കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് 6 വരി എക്സ്പ്രസ് വേയുടെ ഭൂമിയേറ്റെടുക്കലിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ വിജ്ഞാപനമിറങ്ങി. നേരത്തെ കോഴിക്കോട് ജില്ലയിലും വിജ്ഞാപനമിറങ്ങിയിരുന്നു.

2023 ഓഗസ്റ്റിൽ നിർമ്മാണം തുടങ്ങി 3 വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.

122 KM ദൂരമുളള കോഴിക്കോട് - പാലക്കാട് എക്സ്പ്രസ്സ്‌ വേ നിർമ്മാണം  പൂർത്തിയാകുന്നതോടെ 6 വരിയായി നിർമ്മാണം പുരോഗമിക്കുന്ന കോഴിക്കോട് ബൈപ്പാ സിൽ പന്തീരങ്കാവിൽ നിന്നും ഒന്നര മണിക്കൂർ സമയം കൊണ്ട് പാലക്കാടും രണ്ടര മണിക്കൂർ കൊണ്ട് കോയമ്പത്തൂരിലേക്കും എത്തിച്ചേരാൻ സാധിക്കും. അതുപോലെതന്നെ കോഴിക്കോട് നിന്ന് എളുപ്പത്തിൽ നിലമ്പൂർ വഴി ഊട്ടിയിലേക്കും യാത്ര സാധ്യമാകും.

പാത കടന്നുപോകുന്ന വാഴക്കാട് നിന്നും കോഴിക്കോട് എയർപോർട്ട് - Calicut University / NH 66 Junction റോഡ് 24 മീറ്ററിൽ വികസിപ്പിക്കും.

അതുപോലെ തന്നെ കോഴിക്കോട് റിങ് റോഡിന്റെ ഭാഗമായി പന്തീരങ്കാവ് ചെറുവണ്ണൂർ ബേപ്പൂർ 4 വരി പാതയും വരുന്നതോടെ കോയമ്പത്തൂർ ഊട്ടി,പാലക്കാട്,മലമ്പുഴ, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിലേക്കും ബേപ്പൂർ, കോഴിക്കോട് നഗരത്തിലേക്കും എത്തിച്ചേരാനാകും.


Post a Comment

0 Comments