Flash News

6/recent/ticker-posts

കരാറായി; സംസ്ഥാനത്ത് വൈദ്യുത ബസുകള്‍ താമസിയാതെ നിരത്തിലേക്ക്

Views
കരാറായി; സംസ്ഥാനത്ത് വൈദ്യുത ബസുകള്‍ താമസിയാതെ നിരത്തിലേക്ക്

കരാറില്‍ ബെംഗളൂരു ആസ്ഥാനമായ അസ് യു എനര്‍ജിയും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും ഒപ്പുവെച്ചു. 10,000 ബസുകള്‍ നിരത്തിലിറക്കാനാണ് ധാരണ. ആറു മാസത്തിനുള്ളില്‍ ആദ്യ വാഹനം നിരത്തിലിറക്കും.


കോഴിക്കോട് | സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ശീതീകരിച്ച വൈദ്യുത ബസുകള്‍ നിരത്തിലിറക്കാന്‍ ധാരണ. ഇതുസംബന്ധിച്ച കരാറില്‍ ബെംഗളൂരു ആസ്ഥാനമായ അസ് യു എനര്‍ജിയും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും ഒപ്പുവെച്ചു. 10,000 ബസുകള്‍ നിരത്തിലിറക്കാനാണ് ധാരണ. ആറു മാസത്തിനുള്ളില്‍ ആദ്യ വാഹനം നിരത്തിലിറക്കും. ഈ വാഹനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരു രൂപ പോലും മുതല്‍ മുടക്ക് ഉണ്ടാകില്ലെന്നതാണ് സവിശേഷത. ഒരു കിലോമീറ്ററിന് നിശ്ചിത നിരക്കില്‍ തുക കമ്പനിക്ക് നല്‍കണം. 

ബസിലേക്കുള്ള ജീവനക്കാരെ നടത്തിപ്പുകാര്‍ നിയോഗിക്കണം. വൈദ്യുത ബസുകള്‍ക്ക് ഇന്ധന ചെലവ് ആറ് രൂപയിലേക്ക് കുറക്കാന്‍ കഴിയുമെന്നാണ് കമ്പനി വാഗ്ദാനം. വാഹനത്തിന്റെ ചാര്‍ജിങ് സ്റ്റേഷനുകളും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. 



Post a Comment

0 Comments