Flash News

6/recent/ticker-posts

ദുബായിലെ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? പരിഹാരവുമായി അധികൃതര്‍

Views
ദുബായ്: ഡ്രൈവിംഗ് ടെസ്റ്റില്‍ (driving test) ജയിക്കുകയെന്നത് പ്രവാസ(expat) ജീവിതത്തിലെ പ്രധാന ഘടകമാണ്. എന്നാല്‍ ചിലര്‍ ഒന്നിലേറെ തവണ ദുബായില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെടുന്നുണ്ട്. അത്തരത്തില്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ദുബായ് അധികൃതര്‍. എമിറേറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് (driving license) ലഭിക്കാനുള്ള അന്തിമ ടെസ്റ്റില്‍ പരാജയം ആവര്‍ത്തിക്കുന്നെങ്കില്‍ പരിഹാരമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിക്ക് (dubai RTA) കീഴില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള റോഡ് ടെസ്റ്റില്‍ (road test) പങ്കെടുക്കുന്നവരില്‍ 42 ശതമാനമാണ് വിജയിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം

ഭയപ്പാടൊഴിവാക്കി ജാഗ്രതയോടെ വളയം പിടിക്കുന്നവര്‍ക്ക് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റി (ആര്‍ടിഎ) ഡ്രൈവിങ് ലൈസന്‍സ് ഉറപ്പു നല്‍കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള അഭാവവും അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും പരാജയത്തിലേക്കു നയിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും വ്യഗ്രതയില്ലാതെ വളയം പിടിക്കാനും അന്തിമ റോഡ് ടെസ്റ്റിനു മുന്‍പ് മതിയായ വിശ്രമം അനിവാര്യമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കാന്‍ ശ്രമിക്കുന്നതും പരാജയത്തിനു ഇടയാക്കുന്നുണ്ട്.

ഓടിക്കുന്ന ലൈന്‍ മാറുമ്പോഴും മറ്റൊരു ദിശയിലേക്കു വാഹനം തിരിക്കുമ്പോഴുമുള്ള നിയമവും നിഷ്ഠയും തെറ്റിക്കുന്നതും പരാജയ കാരണങ്ങളില്‍ മുന്നിലുണ്ട്. ടെസ്റ്റ് കഴിയും വരെ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനായി തലേദിവസം നന്നായി വിശ്രമിച്ചായിരിക്കണം ടെസ്റ്റിനു ഹാജരാകേണ്ടത്.
വാഹനമോടിക്കുന്നതിനു മുന്‍പ് ഡോറുകള്‍ ഭദ്രമാക്കാന്‍ മറക്കരുത്. സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പാക്കണം. സീറ്റും കണ്ണാടികളും ക്രമീകരിച്ചായിരിക്കണം ഡ്രൈവിങ് സീറ്റിലെ ഇരിപ്പ്. വാഹനം മുന്നോട്ട് എടുക്കുന്നതിനു മുന്‍പാണ് സീറ്റ് ബെല്‍റ്റ് ധരികേണ്ടത്. കൂടെയുള്ളവര്‍ക്ക് അതിനു നിര്‍ദേശം നല്‍കേണ്ടതും വളയം പിടിച്ചയാളുടെ ബാധ്യതയാണ്.

റോഡിനനുസൃതമായ വേഗത്തിലായിരിക്കണം ഓടിക്കേണ്ടത്. 2019ല്‍ ടെസ്റ്റില്‍ വിജയിച്ചിരുന്നവര്‍ 36 ശതമാനമായിരുന്നെങ്കില്‍ 2021ല്‍ അതു 42 ശതമാനമായി ഉയര്‍ന്നു. പരിശീലനത്തിന്റെയും വാഹനമോടിക്കുന്നതിന്റെയും നിലവാരമുയര്‍ന്നതിന്റെ സൂചനയാണിതെന്ന് ആര്‍ടിഎയിലെ ഡ്രൈവിങ് ലൈസന്‍സ് വകുപ്പ് തലവന്‍ അഹ്മദ് മഹ്ബൂബ് സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ടവരുടെ റിപ്പോര്‍ട്ട് പരമാര്‍ശിച്ച് അഹ്മദ് മഹ്ബൂബാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സുരക്ഷിത ഡ്രൈവിങ്ങിന് ആദ്യ പടി ‘എസ്എംഎസ്’ പിന്നാലെ ‘പിഒഎം’
വാഹനത്തില്‍ കയറിയാല്‍ ഉടന്‍ സീറ്റ്, സ്റ്റിയറിങ്, ഹെഡ് റെസ്റ്റ്, മിറര്‍ എന്നിവ സെറ്റ് ചെയ്യണം.യാത്രയ്ക്കു മുന്‍പ് എസ്എംഎസ് (സീറ്റ്, മിറര്‍, സീറ്റ്‌ബെല്‍റ്റ്) പരിശോധന നടത്തണം


Post a Comment

0 Comments