Flash News

6/recent/ticker-posts

നീന്തൽ സർട്ടിഫിക്കറ്റ് ക്യാമ്പുകളിൽ ഉണ്ടായ തിരക്കുകൾ കാരണം വേങ്ങര ഗ്രാമപഞ്ചായത്തിൻ്റെ തിയതി പുന:ക്രമീകരിച്ചു.

Views

SSLC പരീക്ഷ കഴിഞ്ഞ് പ്ലസ് വൺ  അപേക്ഷക്ക് ഗ്രേസ് മാർക്കിനുവേണ്ടി സമർപ്പിക്കേണ്ട നീന്തൽ സർട്ടിഫിക്കറ്റ് ഇത്തവണ നൽകുന്നത് ജില്ലാ സ്പോർട്സ് കൗൺസിൽ നേരിട്ടാണ്. വേങ്ങര ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകൾക്ക് നീന്തൽ ക്യാമ്പിൽ എത്തേണ്ടത് നേരത്തെ നിശ്ചയിച്ച പ്രകാരം 29/06/2022 ബുധനാഴ്ചയായിരുന്നു. എന്നാല് ഇന്നലെ (27/06/2022)  നടന്ന നീന്തൽ സർട്ടിഫിക്കറ്റ് ക്യാമ്പുകളിൽ ഉണ്ടായ തിരക്കുകൾ കാരണം ജില്ലാ സ്പോർട്സ്  കൗൺസിൽ വേങ്ങര ഗ്രാമപഞ്ചായത്തിൻ്റെ തിയതി പുന: ക്രമീകരിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ആവശ്യമുവർ *01/07/2022(വെള്ളിയാഴ്ച്ച) രാവിലെ 8 മണി  മുതൽ 1 മണി  വരെ (പുതുക്കിയ സമയക്രമം) മലപ്പുറം മേൽമുറി  മുനിസിപ്പൽ (മഅദിൻ ഗ്രാൻ്റ് മസ്ജിദിന് സമീപം) നീന്തൽ കുളത്തിൽ  എത്തുക.

വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന നീന്തൽ അറിയാവുന്ന കുട്ടികൾ പൂരിപ്പിച്ച അപേക്ഷയുമായി ( ഫോട്ടോ ഒട്ടിച്ച് രക്ഷിതാവ് ഒപ്പുവച്ചത്)  അന്നേ ദിവസം നീന്തൽ സർട്ടിഫിക്കറ്റിനായി  മേൽ പറഞ്ഞ സ്ഥലത്ത് കൃത്യ സമയത്ത് എത്തേണ്ടതാണ്.

NB: SSLC മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ്, ആധാർ കാർഡിൻ്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ( സർട്ടിഫിക്കറ്റിൽ പതിക്കുന്നതിന്) എന്നിവ അധികം കരുതണമെന്നും വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ അറിയിച്ചു.


Post a Comment

0 Comments