Flash News

6/recent/ticker-posts

ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണമീടാക്കും

Views

ദുബായ് : ജൂലൈ ഒന്നു മുതൽ കടകളിൽ ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കും . പ്ലാസ്റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം . ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കാൻ കമ്പനികൾ ആലോചിക്കുന്നുണ്ട് . പേപ്പർ കവറിൽ നൽകുകയോ കവർ ഒഴിവാക്കി സാധനങ്ങൾ മാത്രമായി നൽകുകയോ ചെയ്യാനാണ് തീരുമാനം . ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം . കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോ , കവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന് സാഹചര്യത്തിൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തൽ . റസ്റ്ററന്റുകൾ , തുണിക്കടകൾ , ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ് . വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ 2.50 ദിർഹത്തിനും കട്ടി കൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനും കടകളിൽ ലഭിക്കും .




Post a Comment

0 Comments