Flash News

6/recent/ticker-posts

അബുദാബിയിൽ ഇനി ലഗേജ് വീട്ടിൽ വന്ന് എടുക്കും ; കം വീശി യാത്രയാകാം

Views

അബുദാബി : വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക് - ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു . വിദേശയാത്ര കഴിഞ്ഞ് എത്തുന്നവരുടെ ലഗേജും എയർപോർട്ടിൽ നിന്നു ശേഖരിച്ച് വീട്ടിൽ എത്തിക്കും . ഇതുമൂലം നാട്ടിലേക്കു പോകുമ്പോൾ യാത്രക്കാർക്കു കൈയും വീശി വിമാനത്താവളത്തിൽ പോകാം . ലഗേജ് ശേഖരിക്കുന്നതോടൊപ്പം ബോർഡിങ് പാസും ലഗേജ് ടാഗും നൽകുന്നതിനാൽ യാത്രക്കാരന് എയർപോർട്ടിൽ ചെക്ക് - ഇൻ കൗണ്ടറിൽ നിൽക്കേണ്ടതില്ല . നേരെ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് അകത്തുകടക്കാം . ടൂറിസം 365 ഉം ഒയാസിസ് മി എൽഎൽസിയും ചേർന്ന് ഒരുക്കുന്ന നൂതന സേവനം ജൂലൈ പകുതിയോടെ തുടങ്ങും . ഇതിനു പുറമെ സിറ്റി ചെക്ക് - ഇൻ സൗകര്യവുമുണ്ടാകും . നിശ്ചിത കേന്ദ്രത്തിലെത്തി ലഗേജ് നൽകിയാൽ എയർപോർട്ടിൽ എത്തിക്കുന്നതാണ് സിറ്റി ചെക്ക് - ഇൻ സൗകര്യം . സേവനം ആവശ്യപ്പെടാനും ലഗേജിന്റെ നീക്കം നിരീക്ഷിക്കാനും മൊബൈൽ ആപ്പും പുറത്തിറക്കും . ഒന്നിലേറെ യാത്രക്കാരുണ്ടെങ്കിൽ ഗ്രൂപ്പ് ചെക്കിങ്ങിനും അവസരമുണ്ട് . ആപ് വഴി സേവന ഫീസും അടയ്ക്കാം .
സഹിഷ്ണുത , സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത് . വിമാന യാത്രക്കാർക്ക് ആയാസരഹിത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്ന് അബുദാബി നാഷനൽ എക്സിബിഷൻസ് കമ്പനി സിഇഒയും എംഡിയുമായ ഹുമൈദ് അൽ ദാഹിരി പറഞ്ഞു . ഒയാസിസുമായി സഹകരിച്ചുള്ള നവീന സേവനം അബുദാബിയുടെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായകമാണെന്നു ടൂറിസം 365 സിഇഒ റൗല ജോണി അഭിപ്രായപ്പെട്ടു . യാത്രക്കാർക്ക് ഏറെ സൗകര്യവും സുരക്ഷയും മനസ്സമാധാനവും നൽകുന്ന പദ്ധതി മധ്യപൂർവ ദേശത്തേക്കു വ്യാപിപ്പിക്കാൻ ടൂറിസം 365 മായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് ഒയാസിസ് മി എൽഎൽസി ചെയർമാനും സിഇഒയുമായ ടിറ്റൻ പറഞ്ഞു .

യുഎഇയിലെ വാർത്തകളുംവിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക



Post a Comment

0 Comments