Flash News

6/recent/ticker-posts

അപ്രതീക്ഷിതമായി വിരുന്നെത്തിയ ഇരട്ടകൾ

Views
 വേങ്ങര : ഇത്തവണ പറപ്പൂർ പുഴച്ചാലിലെ ഇരിങ്ങല്ലൂർ എ.എൽ.പി.സ്കൂൾ ഇരട്ട പെരുമയിൽ. ഇരട്ടകളായ ഈ വർഷം പഠനം നടത്തുന്നത്.

     സമീപ പ്രദേശങ്ങളിലൊന്നും ഇത്രയുമധികം ഇരട്ടകൾ ഒന്നിച്ച് ഒരു സ്കൂളിൽ പഠനം  നടത്തുന്നില്ല.യാദ്യശ്ചികമായാണ് ഇരട്ട കുട്ടികൾ ഇവിടെ വർധിച്ചുവന്നത്.ആറ് പേരാണ് ഇവിടെ പുതുതായി പ്രീ പ്രൈമറി വിഭാഗത്തിൽ പ്രവേശനം നേടിയത്.ഒന്നാം തരത്തിലും നാല് പേർ വീതവും മുന്നാം തരത്തിൽ എട്ട് പേരും നാലാം തരത്തിൽ രണ്ട് പേരും ഇരട്ടകളായുണ്ട്.ഒരു ജോഡി മാത്രമാണ് ആൺകുട്ടിയും പെൺകുട്ടിയുമായുള്ളത്.അപ്രതീക്ഷിതമായി വന്ന ഇരട്ട പെരുമയിലെഅത്ഭുതത്തിലാണ് നാട്ടുകാർ.



      നേരത്തെ കൊടിഞ്ഞി കൊടുവാളൂർ എ.എം.എൽ.പി.സ്കൂൾ ഇരട്ട കുട്ടികളുടെ എണ്ണത്തിൽ ഖ്യാതി നേടിയിരുന്നു.ഇന്നലെ നടന്ന പ്രവേശനോത്സവത്തിൽ ഇരട്ടകുട്ടികളെ വേദിയിൽ അണിനിരത്തി ഉപഹാരം നൽകി ആദരിച്ചു.


Post a Comment

0 Comments