Flash News

6/recent/ticker-posts

കഞ്ചാവ് വിൽപ്പനക്കിടെ യുവാവ് പിടിയിൽ

Views


തിരൂർ ടൗണിൽ  കഞ്ചാവ് പൊതികളുമായി  വിൽപ്പനയ്ക്കെത്തിയ ആതവനാട്  സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപ്(35)നെ തിരൂർ പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതിയായ ജയിലിൽനിന്നും അൽപകാലം മുൻപാണ് പുറത്തിറങ്ങിയത്. തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സംശയാസ്പദമായി  കണ്ടതിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത് . തിരൂർ സി.ഐ ജിജോ.എംജെ, എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്.ഐ സനീത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് മലപ്പുറം ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും,അടിപിടി, പിടിച്ചു പറിയും,മോഷണം തുടങ്ങിയ കേസുകൾ ഉണ്ട്.തിരൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.




Post a Comment

0 Comments