Flash News

6/recent/ticker-posts

തുടർച്ചയായ ഏഴാം വർഷവും പ്രവേശനോത്സവത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യാത്രയൊരുക്കി വി പി ബസുടമ ഷംസു വി പി

Views


മലപ്പുറം : പുലാമന്തോൾ കാടാമ്പുഴ റൂട്ടിലോടുന്ന വി.പി ബസ്സ് തങ്ങളുടെ റൂട്ടിലെ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ദിവസം സൗജന്യ യാത്രയൊരുക്കുന്നു .വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര തുടങ്ങിയിട്ട് ഏഴാം വർഷത്തിലേക്കാണ്. മുമ്പ്  ജീവകാരുണ്യത്തിൻ്റെ ധനശേഘങ്ങൾക്കും ഈ ബസ്സ് സർവീസ് നടത്തിയിട്ടുണ്ട്. കുട്ടികളും ബസ് ജീവനക്കാരും തമ്മിൽ  നല്ലൊരു ബന്ധം നിലനിൽക്കാനും അത് മറ്റുള്ളവർക്ക് മാതൃകയാവാനും വേണ്ടിയാണ് എല്ലാവർഷവും സൗജന്യ യാത്ര കൊണ്ട് ഉദേശിക്കുന്നതെന്ന് ബസുടമ വിപി ഷംസുദ്ദിൻ വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു
ഒരു ദിവസം തൻ്റെ ബസ്സിൽ 3000 രൂപയുടെ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നുണ്ടന്നും കൂട്ടി ചേർത്തുPost a Comment

0 Comments