Flash News

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ ഒഡിഷ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Views

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ ഒഡിഷ സ്വദേശിയായ യുവാവ് അറസ്റ്റില്‍.

ഒഡിഷ സ്വദേശിയായ സുബ്രാന്‍ഷു ശേഖര്‍ നാഥിനെയാണ് (19) തിരുവനന്തപുരം സൈബര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയര്‍ ഗെയിം കളിക്കിടെ 14 കാരിയുമായി പരിചയപ്പെട്ട യുവാവ് സൗഹൃദം സ്ഥാപിച്ച്‌ വാട്സ്‌ആപ് നമ്ബര്‍ കൈക്കലാക്കി ഫോണിലൂടെ നിരന്തരം പിന്തുടര്‍ന്നു. പിന്നീട് വിഡിയോ കോളുകള്‍ ചെയ്യുകയും അശ്ലീല വിഡിയോകള്‍ പെണ്‍കുട്ടിക്ക് അയച്ചു നല്‍കുകയും പെണ്‍കുട്ടിയെ നഗ്നവിഡിയോ കോളിന് ക്ഷണിക്കുകയും ചെയ്തു. പിന്തിരിയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വിഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയും പ്രതിയുമായുള്ള വിഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പെണ്‍കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്ത് ബ്ലാക്‌മെയ്ല്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


Post a Comment

0 Comments