Flash News

6/recent/ticker-posts

അല്പം ആശ്വാസം: പച്ചക്കറി വില താഴോട്ട്

Views
അല്പം ആശ്വാസം: 
പച്ചക്കറി വില താഴോട്ട്

 പാലക്കാട്: ഒരുമാസം മുമ്പ് കുതിച്ചുയർന്ന പച്ചക്കറി വിലയിൽ അല്പം ആശ്വാസം. അവശ്യസാധനങ്ങളുടെ വില വർദ്ധനവ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് നിലവിലെ പച്ചക്കറിയുടെ വില കുറവ്. കഴിഞ്ഞ മാസം നൂറ് രൂപയിലെത്തിയിരുന്ന തക്കാളി, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നേർപകുതിയിലധികം കുറഞ്ഞു. അയൽസംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയും പാചക വാതക വില വർദ്ധനയുമാണ് പച്ചക്കറി വില കുതിക്കാൻ കാരണമായത്. പാചക വാതക വിലയുടെ വർദ്ധനവും പച്ചക്കറി വിലയും കൂടിയതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിയിരുന്നു. എന്നാൽ നിലവിൽ ഉല്പാദനം കൂടിയതോടെയാണ് വില കുത്തനെ കുറഞ്ഞതെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു.

പച്ചക്കറി- നിലവിലെ വില- കഴിഞ്ഞ ആഴ്ചയിലെ വില
.തക്കാളി- 22- 35
.മുരിങ്ങക്കായ- 33- 50
.ബീൻസ്- 40- 40
.വഴുതന- 28- 30
.വെണ്ടക്ക- 20- 24
.ചേന 30- 40
.പച്ചമുളക്- 44- 40
.കത്തിരിക്ക- 16- 24
.പാവക്ക- 10- 10
.ബീട്ട് റൂട്ട്- 34- 40
.പയർ- 23- 30
.പടവലങ്ങ- 20- 26

.മത്തൻ- 20- 24
.ക്യാരറ്റ്- 16- 24
.സവാള- 18- 20

ഉല്പാദനം കൂടി

ഉല്പാദനം കൂടിയതോടെ തമിഴ്നാട്, കർണ്ണാട സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി വരവും കൂടിയിട്ടുണ്ട്. മഴ ആയതിനാൽ പച്ചക്കറി പൂവിടാനുള്ള കാലതാമസം കാരണം വിളവെടുപ്പും വൈകിയിരുന്നു. വില കുറഞ്ഞതോടെ കച്ചവടവും കൂടി. വിനോദ്, എസ്.എം.വി പച്ചക്കറി, പാലക്കാട്.



Post a Comment

0 Comments