Flash News

6/recent/ticker-posts

കേരളത്തിന്‌ അഭിമാനമായി വേങ്ങര പോലീസ്

Views
വേങ്ങര : ഭക്ഷ്യവിഷവാധ ആരോപിച്ച് പണം തട്ടുന്ന സംഘത്തെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന പോലീസിനെ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ വേങ്ങര യൂണിറ്റ് അഭിനന്ദിച്ചു.ഫ്രഡോ കേക്ക് ഹാളിൽ ചേർന്ന ജനറൽ ബോഡിയിലാണ് അഭിനന്ദിച്ചത്.ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി മണിക്കൂറുകൾക്കകമാണ് പ്രതികളെ പിടികൂടിയത്.യോഗം കെ.എച്.ആർ.എ.സംസ്ഥാന നേതാവ് പി.മൊയ്തീൻ കുട്ടി ഹാജി ഉദ്‌ഘാടനം ചെയ്തു.ഹംസക്കുട്ടി ടെസ്റ്റി അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ്‌ സി.എച്.സമദ്,ജില്ലാ സെക്രട്ടറി രഘു മഞ്ചേരി,പി.ഹസീസ് ഹാജി,സൈനുദ്ധീൻ ഹാജി,ഹബീബ് റഹ്മാൻ,നൗഷാദ് ചെമ്മാട്,മുജീബ് അൽഫറൂജ്‌ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ : അബ്ദുൽ നാസർ(മുഖ്യ രക്ഷധികാരി ),ഹംസക്കുട്ടി ( പ്രസിഡന്റ്‌ ),ഉമ്മർ ( സെക്രട്ടറി ),അഷ്‌റഫ്‌ ( ട്രഷറർ ).


Post a Comment

0 Comments