Flash News

6/recent/ticker-posts

കോവളത്ത് മത്സരയോട്ടത്തില്‍ മരിച്ച യുവാക്കളുടെ തലയോട്ടി തകര്‍ന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ഫിറോസ് മുൻപ് അപകടത്തിൽപ്പെട്ട് കാലിൽ സ്റ്റീല്‍ റോഡ് ഘടിപ്പിച്ചിരുന്നു; ഒരാളുടെ മൂക്കും കണ്ണും അകത്തേക്ക് തള്ളി തിരിച്ചറിയാൻ കഴിയാത്തപോലെ വികൃതമായിരുന്നു; അപകടം നടന്നത് സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്ന മേഖലയിൽ.

Views
തിരുവനന്തപുരം: കോവളത്ത് രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ ബൈക്ക് റേസിങ്ങിൽ ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് രണ്ട് പേരുടേയും തലയോട്ടി തകര്‍ന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാളുടെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃത മായിപ്പോയി. മൂക്കും, കണ്ണും അകത്തേക്ക് തള്ളിയിരിക്കയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

തലയിലുണ്ടായ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം ബൈക്കു കളാണ് മത്സരയോട്ടം നടത്തിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ സംഘത്തിലെ മറ്റുള്ളവര്‍ കടന്നുകളഞ്ഞുവെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേമാണ് ബൈക്കുകള്‍ നേര്‍ക്കു നേര്‍ കൂട്ടിമുട്ടിയാണ് ഫിറോസ് (22) ശരത് (20) എന്നി യുവാക്കള്‍ കൊല്ലപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് രണ്ട് പേരുടേയും തലയോട്ടി തകര്‍ന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാളുടെ മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിപ്പോയി.

മൂക്കും, കണ്ണും അകത്തേക്ക് തള്ളിയിരിക്കയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. തലയിലുണ്ടായ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം ബൈക്കുകളാണ് മത്സരയോട്ടം നടത്തിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ സംഘത്തിലെ മറ്റുള്ളവര്‍ കടന്നുകളഞ്ഞുവെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

മരിച്ച വട്ടിയൂര്‍ കാവ് നെട്ടയം ഫാത്തിമ മന്‍സില്‍ ഹബീബിന്റേയും ഷറഫുന്നീസയുടേയും മകന്‍ ഫിറോസിന് ആറ് മാസം മുമ്ബുണ്ടായ ബൈക്കപകടത്തില്‍ കാലിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു .കാലില്‍ സ്റ്റീല്‍ റോഡ് ഘടിപ്പിച്ചിരുന്നു. ഈ അപകടത്തിന് ശേഷം മത്സരയോട്ടം നടത്തുന്ന പരിപാടികളില്‍ നിന്ന് ഫിറോസിനെ വീട്ടുകാര്‍ വിലക്കിയിരുന്നു.

എന്നാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ബൈക്കെടുത്ത് പോകയായിരുന്നുവെന്ന് ബന്ധു സീനത്ത് പറഞ്ഞു. ഫിറോസിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലെല്ലാം ബൈക്കോട്ടത്തിന്റെ ചിത്രങ്ങളാണ്. ഞായറാഴ്ച കാലത്ത് മത്സരയോട്ട ത്തിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഫിറോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈക്ക് റേസിംഗില്‍ കമ്പക്കാരനായ ഫിറോസിന് ഇക്കഴിഞ്ഞ മാസമാണ് പിതാവ് ഹബീബ് റേസിങ് ബൈക്കായ ഡ്യൂക്ക് വാങ്ങി നല്‍കിയതെന്ന് സീനത്ത് പറഞ്ഞു. ലോജിസ്റ്റിക്‌സില്‍ ഡിപ്ലോമ നേടിയ ഫിറോസ്, പിന്നീട് ബി കോമിന് ചേര്‍ന്നെങ്കിലും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചു. മറ്റേതെങ്കിലുമൊരു കോഴ്‌സിന് ചേരാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ബന്ധു സീനത്ത് പറഞ്ഞു. പിതാവിന്റെ പച്ചക്കറി ക്കടയില്‍ സഹായിയായി മിക്കപ്പോഴും ഫിറോസ് ഉണ്ടാകുമായിരുന്നു

തീരെ പാവപ്പെട്ട ചുറ്റുപാടില്‍ നിന്ന് വരുന്ന ചെറുപ്പക്കാരനായിരുന്നു ശരത്. ചുമട്ട് തൊഴിലാളിയായ ഷാജിയുടേയും വീട്ടമ്മയായ രമണിയുടേയും മകനാണ് 20 കാരനായ ശരത്’. അല്ലറ ചില്ലറ പണികളെടുത്ത് കുടുംബം പുലര്‍ത്തുന്നതിനൊപ്പം ബിരുദ പഠനത്തിന് ശരത് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ദുരന്തം വന്നു ഭവിച്ചത്. സന്തോഷ്, ശാലിനി എന്നിവര്‍ സഹോദരങ്ങളാണ് –

ഞായറാഴ്ച രാവിലെയും ഇവിടെ ബൈക്ക് റൈസിങ് നടന്നിരുന്നു. വൈകുന്നേരമെത്തിയ സംഘത്തില്‍ പ്പെട്ടവരാണ് മരിച്ച ഫിറോസും ശരത്തും.

സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്ന മേഖലയാണ് വിഴിഞ്ഞം ബൈപ്പാസ്. ഇതിനെതിരെ പൊലീസില്‍ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഞായറാഴ്ച മാത്രം നാല് വാഹനങ്ങള്‍ അമിത വേഗതയെ തുടര്‍ന്ന് പിടിച്ചെടുത്തിരുന്നു.


Post a Comment

0 Comments