Flash News

6/recent/ticker-posts

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌സ്വപ്ന സുരേഷ്

Views
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌
സ്വപ്ന സുരേഷ്*


*തിരുവനന്തപുരം:* മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.

കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. അത് വേണ്ട സമയത്ത് പറയും. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സ്വപ്ന പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ സരിത നായര്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച്‌ ജയിലില്‍ ഉണ്ടായിരുന്നു. അവരോട് ഹലോയെന്ന് പോലും പറഞ്ഞിട്ടില്ല. അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന പറഞ്ഞു.

മേലുദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിക്കാതിരുന്നാല്‍ വീട്ടില്‍ വൈകീട്ട് മീന്‍ വാങ്ങാന്‍ സാധിക്കില്ല. അതാണ് താന്‍ ചെയ്തിരുന്നത്. ഇനി തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂവെന്നും സ്വപ്ന പറഞ്ഞു.

തനിക്ക് ഒരു രഹസ്യ അജണ്ടയുമില്ല. മുഖ്യമന്ത്രിയുടെ രാജി തന്റെ ആവശ്യവുമല്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ സമ്ബാദ്യം തന്റെ ​വീട്ടിലേക്കല്ല കൊണ്ടുവരുന്നതെന്നും സ്വപ്ന പറഞ്ഞു .


Post a Comment

0 Comments