Flash News

6/recent/ticker-posts

ഈദ് അല്‍ അദ്ഹയുടെ സാധ്യത തീയതി പ്രഖ്യാപിച്ച് യുഎഇ

Views
ഈദ് അല്‍ അദ്ഹയുടെ  സാധ്യത തീയതി പ്രഖ്യാപിച്ച് യുഎഇ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഇസ്ലാമിക മാസമായ സുല്‍ ഹിജ്ജ ജൂണ്‍ 30 വ്യാഴാഴ്ച ആരംഭിക്കും. അതിനാല്‍ സുല്‍ ഹിജ്ജ 10 ന് അടയാളപ്പെടുത്തുന്ന ഈദ് അല്‍ അദ്ഹ പെരുന്നാള്‍ ജൂലൈ 9 ന് ആയിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി  വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിലുള്ളവര്‍ അറഫാ ദിനം സുല്‍ ഹിജ്ജ 9-ന് ആഘോഷിക്കും. സൊസൈറ്റിയുടെ തലവന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറയുന്നതനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ചയാണ് ഗ്രിഗോറിയന്‍ ദിനത്തിന്റെ അനുബന്ധ ദിനം.പെരുന്നാള്‍ പ്രമാണിച്ച് യുഎഇ നിവാസികള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കും. ഇടവേളയില്‍ അറഫ ദിനവും ഈദ് അല്‍ അദയുടെ മൂന്ന് ദിവസങ്ങളും ഉള്‍പ്പെടുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയായിരിക്കും ഇടവേള.


Post a Comment

0 Comments