Flash News

6/recent/ticker-posts

മീ​ഡി​യ വ​ണ്‍: വി​ല​ക്കി​ന്‍റെ കാ​ര​ണം ചാ​ന​ലിനെ അ​റി​യി​ക്കേ​ണ്ട കാര്യമില്ലെന്ന് കേന്ദ്രം

Views ന്യൂ​ഡ​ൽ​ഹി: മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന് സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ർ​പെ​ടു​ത്തി​യ കേ​സി​ൽ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് മീ​ഡി​യ വ​ണ്ണി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​തി​രു​ന്ന​ത്.

സം​പ്രേ​ഷ​ണ വി​ല​ക്കി​ന്‍റെ കാ​ര​ണം മീ​ഡി​യ വ​ണ്‍ ചാ​ന​ൽ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​ കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി. ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം വി​ല​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി ശ​രി​വ​ച്ചു കൊ​ണ്ടുള്ള ​കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​ കോ​ട​തി മാ​ർ​ച്ചി​ൽ സ്റ്റേ ​ചെ​യ്തി​രു​ന്നു.

ചാ​ന​ലി​ന് സം​പ്രേ​ഷ​ണ വി​ല​ക്ക് ഏ​ർ​പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും മു​ദ്ര വെ​ച്ച ക​വ​റി​ൽ ഹൈ​ക്കോ​ട​തി​ക്ക് മു​ൻ​പി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ധി​യെ​ന്നു​മാ​ണ് മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദാ​വെ സു​പ്രീം ​കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ കേ​ന്ദ്രം ന​ൽ​കി​യ സ​ത്യ​വാങ്മൂലത്തിൽ വി​ശ​ദ വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി ചാ​ന​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ദേ​ശ​സു​ര​ക്ഷ​ക്ക് വെ​ല്ലു​വി​ളി​യാ​ണെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​ കോ​ട​തി​യി​ൽ സ​മ​ർ​ച്ചി​ച്ച എ​തി​ർ സ​ത്യ​വാങ്മൂല​ത്തി​ലാ​ണ് നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്.


Post a Comment

0 Comments