Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിൽ വ്യോമഗതാഗതം ആശങ്കയിൽ

Views
കരിപ്പൂർ :-മഴക്കാലമായതോടെ കരിപ്പൂർ വിമാനത്താവളത്തിൽ വ്യോമഗതാഗതം ആശങ്കയിൽ.പൈലറ്റിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ (ഡി.ജി.സി.എ.)നിഷ്കർശിച്ച  റൺവേ ദൂരപരിധി ദൃശ്യമാകാത്തതിനാൽ കഴിഞ്ഞ ദിവസം അഞ്ചു വിമാനം ഇറക്കാനാകാതെ തിരിച്ചുവിട്ടു.ഒരു മാസത്തിനിടെ നാലുതവണ സുരക്ഷിത ലാന്റിംഗ്  സാധ്യമായില്ല

         പൈലറ്റിന് റൺവേ കാണേണ്ട ദൂരപരിധി 1300 മീറ്റർ എന്നത് രണ്ടു വർഷം മുമ്പത്തെ വിമാന അപകടശേഷം 1600 മീറ്ററാക്കിയിരുന്നു.ഇത്രയും ദൂരം കാണാൻ സാധിച്ചെങ്കിലെ എയർ ട്രാഫിക് കൺട്രോളർ വിഭാഗം ലാൻഡിങ്ങിന് അനുമതി നൽകൂ.കരിപ്പൂരിൽ ' നിമ്നമേഘം' പ്രതിഭാസം മൂലം ടേബിൾ ടോപ് റൻവേയിൽ 1600 മീറ്റർ കാഴ്ച്ച ലഭ്യമായില്ല.റൺവേക്ക് ഇരുവശത്തുമുള്ള റൺവേ സ്ട്രിപ് സേഫ്റ്റി ഏരിയ(ആർ.എസ്.എ)യുടെ വീതിക്കുറവും രണ്ടറ്റത്തുമുള്ള റൺവേ എൻഡ് സേഫ്റ്റി ഏരിയ(റിസ ) യുടെ നീളക്കുറവുമാണ് ദൂരപരിധി വർധിപ്പിക്കാൻ കാരണം.പ്രശ്നം പരിഹരിക്കാൻ റിസ കൂട്ടുകയോ മൈക്രോവേവ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കാറ്റഗറി 2 ഐ.എൽ.എസ്.അപ്രോച് ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കുകയോ വേണം.
            നിലവിലെ അപ്രോച് ലൈറ്റ് സങ്കേതത്തിന്റെ നീളം 150 മീറ്ററാണ്.ഐ.എൽ.എസ്.കാറ്റഗറി 2 വിലേക്ക് മാറുമ്പോൾ 900 മീറ്റർ ലൈറ്റിങ് സംവിധാനം ആവിശ്യമാണ്.കരിപ്പൂരിൽ കിഴക്കുപടിഞ്ഞാറ് ദിശയിലെ രൺവേയിൽ  കാറ്റഗറി 2 അപ്രോച് ലൈറ്റുകൾ സ്ഥാപിക്കാനുള്ള ഭൂമി എയർപോർട്ട് അതോറിറ്റിക്കുണ്ട്.
      വിമാനത്താവളത്തിന്റെ പരിസരപ്രദേശത്തെ മലകൾ,ടവറുകൾ,നിശ്ചിത ഉയരത്തിൽ കൂടുതലുള്ള കെട്ടിടങ്ങൾ,മരങ്ങൾ എന്നിവയ്ക്ക് മുകളിൽ അപകട മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കണം.അതോടെ ലാൻഡിങ്ങിനുവേണ്ട മിനിമം കാലാവസ്ഥ ഘടകങ്ങൾ,ദൂരക്കാഴ്ച്ച,ഉയരപരിധി എന്നിവ കുറയ്ക്കാൻ ഡി.ജി.സി.എ തയ്യാറാകും.


Post a Comment

0 Comments