Flash News

6/recent/ticker-posts

ഹജജ് കർമ്മത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പു റപ്പെടുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായി.

Views
ഹജജ് കർമ്മത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പു റപ്പെടുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായി.

കൊച്ചി: ഈ വർഷത്തെ ഹജജ് കർമ്മത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പു റപ്പെടുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയിൽ നിന്നും യാത്രയായി. ഇന്ന് രാവിലെ പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ് വി 5747 നമ്പർ വിമാനത്തിൽ 377 തീർഥാടകരാണ് യാത്രയായത്. ഇതിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത് ആദ്യ വിമാനത്തിന്റെ ഫ്ളാഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ഇന്ന് പുലർച്ചെ നടന്ന് യാത്രയയപ്പ് പ്രാർഥന സം ഗമത്തിനു ശേഷം ഹാജിമാരെ പ്രത്യേക വാഹനത്തിൽ എയർപോർട്ടിൽ എത്തിച്ചു. പങ്കെടുത്തു. എയർപോർട്ടിൽ എത്തിയ ഹാജിമാരെ സിയാൽ അധികൃതർ, സി ഐ എസ് എഫ്, സഊദി എയർലൈൻസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.

ഫ്ളാഗ് ഓഫ് ചടങ്ങിൽ സംസ്ഥാന തുറമുഖ് മന്ത്രി അഹ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ള ക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാ ൻ സി മുഹമ്മദ് ഫൈസി, അൻവർ സാദത്ത് എം എൽ എ, ജില്ലാ കലക്ടർ ജാഫർ മാലിക് ഐ എ എസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ്

ചെയർമാൻ മജ കാതൂൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, കടക്ക ൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഐ പി അബ്ദുസലാം, മുഹമ്മദ് ഖാസിം കോയ, സഫർ കയാൽ, മുഹമ്മദ് റാഫി, അക്ബർ പി ടി, സിയാൽ സീനിയർ ഓപ്പറേഷൻ മാനേജർ ദിനേശ് കൂമാർ സി, എം എസ് അനസ് ഹാജി, അസി. സെക്രട്ടറി മുഹമ്മ ദലി എൻ, ഹജ്ജ് സെൽ ഓഫീസർ എസ് നജീബ്, സ്പെഷൽ ഓഫീസർ യു അബ്ദുൽ കരീം, മുത്തുകോയ, കോർഡിനേറ്റർ മുഹമ്മ ദ് അഷ്റഫ്, എയർലൈൻസ് അധികൃതർ

പുലർച്ചെ നടന്ന ആദ്യ സംഘത്തി നുള്ള പ്രാർത്ഥന സംഗമത്തിൽ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി പ്രാർഥന ക്കു നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ബോധനം നടത്തി. ഹജ്ജ് സെൽ ഓഫീസർ എസ് നജീബ് യാത്രാ സംബ ന്ധമായ നിർദ്ദേശം നൽകി. ഹജ്ജ് കമ്മി റ്റി അംഗം അഡ്വ.മൊയ്തീൻ കുട്ടി, മുഹമ്മദ് റാഫി. പി പി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, യു അബ്ദുൽ കരീം സംബന്ധിച്ചു.


Post a Comment

0 Comments