Flash News

6/recent/ticker-posts

മലപ്പുറത്ത് പ്രവേശനോത്സവത്തിനിടെ സ്‌കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

Views
തിരൂർ: പ്രവേശനോത്സവത്തിനിടെ തിരൂർ വെട്ടം ശാന്തി സ്പെഷ്യൽ സ്കൂളിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. വെട്ടം ആലിശ്ശേരി സ്വദേശിയും സജീവ പാലിയേറ്റീവ് പ്രവർത്തകനും വെട്ടത്തെ പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ ജീവനക്കാരനുമായിരുന്ന മൂലശ്ശേരി സുബ്രഹ്മണ്യൻ എന്ന മണിയാണ് ( 52) കുഴഞ്ഞു വീണു മരിച്ചത്. വിദ്യാലയത്തിലെത്തിയവരെയും നാട്ടുകാരെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി. പത്ത് വർഷത്തെ പ്രവാസ ജീവിതത്തിന് നാട്ടിൽ പാലിയേറ്റീവ് പ്രവർത്തകനായും വെട്ടം പഞ്ചായത്തിലെ പത്താം വാർഡിൽ വെട്ടം കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായും അതിന് കീഴിൽ നടുവിലക്കടവിൽ പ്രവർത്തിച്ച് വരുന്ന സ്പെഷ്യൽ സ്കൂളിൽ ആറ് മാസത്തോളമായി ജീവനക്കാരനായും പ്രവർത്തിച്ച് വരികയായിരുന്നു. പ്രദേശത്തെ കലാകാരൻ, സാംസ്കാരിക പ്രവർത്തകനും വെട്ടത്തെ സജീവ കോൺഗ്രസ് പ്രവർത്തകനുമാണ്. കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ പ്രശ്നങ്ങൾ കാണത്തിനാൽ വീട്ടിലേക്ക് മടങ്ങി സ്കൂളിലെ പ്രവേശനോത്സവ പരിപാടികളിൽ സജീവമാവുകയായിരുന്നു. പരിപാടി നടക്കുന്നതിനിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഇതോടെ പ്രവേശനോത്സവം ഒഴിവാക്കി. മൃതദേഹം ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: പരേതനായ വാസു. മാതാവ്: കുഞ്ഞിമോൾ. ഭാര്യ: സതി. മക്കൾ: രാഹുൽ, അനഘ, അജയ്.


Post a Comment

0 Comments