Flash News

6/recent/ticker-posts

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട, നോട്ടുകള്‍ ഒളിപ്പിച്ചത് കാറില്‍ അതിവിദഗ്ദ്ധമായി നിര്‍മ്മിച്ച രഹസ്യ അറയിൽ

Views


മലപ്പുറം: മഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച അരക്കോടിയിലധികം വരുന്ന കുഴൽപ്പണം പോലീസ് പിടികൂടി. സംഭവത്തിൽ താമരശ്ശേരി സ്വദേശി ലത്തീഫ് പോലീസിൽ പിടിയിലായിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് പണം പിടികൂടിയത്. കച്ചേരിപ്പടിയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് പണവുമായി ഇയാൾ പോലീസിന്റെ പിടിയിൽ ആയത്. പോലീസ് സ്‌റ്റേഷൻ പരിധിവഴി കുഴൽപ്പണം കടത്താൻ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
67,75,000 രൂപയുടെ കുഴൽപ്പണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

കാറിന്റെ ഡാഷ്‌ബോർഡിനുള്ളിലെ പ്രത്യേക അറകളിലും സോക്‌സിനുള്ളിലുമാണ് ഇയാൾ പണം ഒളിപ്പിച്ചത്. സംഭവത്തിൽ ലത്തീഫിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊടുവള്ളിയിൽ നിന്നാണ് ഇയാൾ മലപ്പുറത്തേക്ക് പണവുമായി വന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.



Post a Comment

0 Comments