Flash News

6/recent/ticker-posts

സഊദിയിൽ ഇനി മാസ്കുകളോ തവക്കൽന സ്റ്റാറ്റസോ വേണ്ട, കൊവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു

Views റിയാദ്: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിക്കാൻ സഊദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇത് പ്രകാരം ഇനി അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. ഇരു ഹറമുകൾ ഒഴികെ മറ്റിടങ്ങളിൽ ഇനി മുതൽ മാസ്ക് നിർബന്ധമില്ല.

മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ച പ്രധാന കാര്യങ്ങൾ

01: അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ ആവശ്യമില്ല. എന്നാൽ, മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രോട്ടോക്കോളുകൾ നൽകുന്ന സ്ഥലങ്ങൾ എന്നിവയിൽ മാസ്ക് ധരിക്കുന്നത് തുടരണം.

02: സൗകര്യങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽന ആപ്പിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ പരിശോധനയും ആവശ്യമില്ല

03: രാജ്യത്തിന് പുറത്ത് പൗരന്മാർക്ക് പോകുന്നതിനു കൊവിഡ്-19 വാക്സിൻ (മൂന്നാം ഡോസ്) ബൂസ്റ്റർ ഡോസ് എടുക്കേണ്ട കാലാവധി മൂന്ന് മാസമാസത്തിൽ നിന്ന് എട്ട് മാസമാക്കി ഉയർത്തി. എന്നിവയാണ് ഇന്ന് മന്ത്രാലയം അറിയിച്ചത്.

പൊതു കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽന ആപ്പിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ പരിശോധനയും ആവശ്യമില്ലെന്ന് അടക്കമുള്ള കാര്യങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രോട്ടോക്കോളുകൾ നൽകുന്ന സ്ഥലങ്ങൾ എന്നിവ ഒഴികെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ ആവശ്യമില്ല.
തവക്കൽനയിൽ വാക്സിനേഷൻ തെളിവ് ഇനി മുതൽ വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും വിമാനങ്ങളിലോ പൊതുഗതാഗതത്തിലോ പ്രവേശിക്കാനും തവക്കൽന സ്റ്റാറ്റസ് നിർബന്ധമില്ല.


Post a Comment

0 Comments