Flash News

6/recent/ticker-posts

പ്രവാസിയെ മർദിച്ചു കൊന്ന കേസിൽ വിദേശത്തേക്ക് കടന്ന പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു

Views
പെരിന്തൽമണ്ണ: പ്രവാസിയായ അഗളി സ്വദേശി വാക്യത്തൊടി അബ്ദുൽ ജലീലിനെ(42) മർദിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശത്തേക്ക് കടന്ന 2 പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന. സ്വർണ കടത്തുമായി ബന്ധപ്പെട്ട് നടന്ന കൊല പാതകത്തിൽ മുഖ്യ പ്രതി ആക്കപറമ്പ് കാര്യമാട് സ്വദേശി യഹിയ(35) ഉൾപ്പെടെ 13 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

മേയ് 15 ന് ജിദ്ദയിൽ നിന്ന് നെടുമ്പാശേരി എയർ പോർട്ടിൽ എത്തിയ അബ്ദുൽ ജലീലിനെ യഹിയയുടെ നേതൃത്വത്തിൽ തട്ടി ക്കൊണ്ടു പോവുകയായിരുന്നു.

ക്രൂര മർദനത്തിന് ഒടുവിൽ 20ന് പുലർച്ചെ മരിച്ചു. കൃത്യം നടത്തിയതിനു ശേഷം വിദേശത്തേക്ക് കടന്ന രണ്ടു പേരെ തിരിച്ച് എത്തിക്കാൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നത്. ഇവരെ നാട്ടിൽ എത്തിക്കാനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന് ഇടെയാണ് പുതിയ നീക്കം.

ഇവരുടെ വീടുകളിൽ പൊലീസിന്റെ നിരന്തര നിരീക്ഷണമുണ്ട്. കേസിലെ മുഖ്യപ്രതി യഹിയയുടെ വിദേശത്തുള്ള പങ്കാളികളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്താലേ അബ്ദുൽ ജലീലിന് നൽകിയതായി പറയുന്ന സ്വർണത്തെ കുറിച്ച് വ്യക്തതയാവൂ. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 4 പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. മൊബൈൽ ഫോണും സിം കാർഡും എടുത്തു നൽകിയ അജ്മൽ, നബീൽ, യഹിയയെ ഒളിവിൽ കഴിയാൻ സഹായിച്ച നജ്മുദ്ദീൻ, സുബഹ്മണ്യൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.



Post a Comment

0 Comments