Flash News

6/recent/ticker-posts

പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന് അഞ്ചാം തവണയും സംസ്ഥാന പുരസ്‌കാരം

Views
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ രക്തബാങ്കിന് തുടർച്ചയായി അഞ്ചാംതവണയും സംസ്ഥാന പുരസ്‌കാരം. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്‌കാരം ഗവ. ആശുപത്രി/ ജില്ലാ ആശുപത്രി വിഭാഗത്തിലാണ് ലഭിച്ചത്.

ദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലും ചേർന്നാണ് ഒക്ടോബറിൽ ഒരുമാസത്തെ രക്തദാനപ്രചാരണം നടത്തിയത്. സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (നാകോ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ സംയുക്തമായാണ് പെരിന്തൽമണ്ണ രക്തബാങ്ക് പ്രവർത്തിപ്പിക്കുന്നത്.

ചൊവ്വാഴ്‌ച പത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

വിവിധ സന്നദ്ധ, രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിലാണ് ജില്ലാ ആശുപത്രി രക്തബാങ്കിൽ കൂടുതലും രക്തമെത്തിക്കുന്നത്. രക്തബാങ്കിന്റെ ക്യാമ്പുകളിലൂടെ ദിവസം നൂറ്‌ യൂണിറ്റ് രക്തംവരെ ശേഖരിച്ചിട്ടുണ്ട്. ഒട്ടേറെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുള്ള പെരിന്തൽമണ്ണയിലെ രക്തബാങ്ക് അതിർത്തി ജില്ലകളിലേക്കടക്കം രക്തം നൽകുന്നുണ്ട്.


Post a Comment

0 Comments