Flash News

6/recent/ticker-posts

വിദ്യാര്‍ഥികൾക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധം; അംഗീകൃത കണ്‍സഷന്‍ കാര്‍ഡുകള്‍ എങ്ങിനെ നിര്‍മിക്കാം

Views


ബസുടമകളും വിദ്യാർഥികളും തമ്മിൽ എക്കാലത്തും നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൺസഷൻ കാർഡ്. എല്ലാകാർഡുകളുപയോഗിച്ചും വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ അനുവാദമില്ലെന്നതാണ് വാസ്തവം.

 റീജിയണൽ ട്രാൻസ്പോർട്ട്ഓഫീസർഒപ്പിട്ട് നൽകിയകാർഡുകളുപയോഗിച്ചാൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് യാത്ര ആനുകൂല്യം ലഭിക്കുക. ഇത്തരം കാർഡുകൾ വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലപ്പുറം ആർ.ടി.ഒ അറിയിച്ചു. കൺസഷൻ കാർഡുകൾ രൂപപ്പെടുത്തേണ്ടത് അതത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെങ്കിലും ഇതിന്റെ രൂപ മാതൃകയടങ്ങിയ സോഫ്റ്റ്വെയറുള്ള സിഡികൾ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ ലഭിക്കും.

കൺസഷൻ കാർഡുകൾ എങ്ങനെ നിർമിക്കാം;

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് ലഭ്യമായ സി.ഡിയിലെ സോഫ്റ്റ്വെയറിൽ വിദ്യാർഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങളും നൽകി പ്രിന്റ് എടുക്കുക.

• ഗവൺമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ വിവരങ്ങളും സ്ഥാപനത്തിന്റെ കത്തും സഹിതം അതത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി ജൂനിയർ ആർ.ടി.ഒയുടെ ഒപ്പും ആർ.ടി.ഒ ഓഫീസ് സിലും കാർഡുകളിൽ രേഖപ്പെടുത്തണം.



Post a Comment

0 Comments