Flash News

6/recent/ticker-posts

യുഎഇ: ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

Views ദുബായ്: യുഎഇയില്‍ ഇ സ്‌കൂട്ടര്‍ (e scooter) ഉപഭോക്താക്കള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. അതിനാല്‍ തന്നെ ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റ് ( e scooter permit) ഇനി മുതല്‍ ഓണ്‍ലൈനിലൂടെ നേടാം. ഇതിനായി ആര്‍ടിഎയുടെ വെബ്‌സൈറ്റ്-

സന്ദര്‍ശിച്ച് നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണം. വെബ്സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷ നടത്തി വിജയിക്കുന്നവര്‍ക്കാണു പെര്‍മിറ്റ് നല്‍കുന്നത്. കുറഞ്ഞത് 75% മാര്‍ക്ക് നേടിയാലേ ടെസ്റ്റ് വിജയിക്കുകയുള്ളൂ. വിജയികള്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് (license permit) ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഇ സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഹനമോടിക്കുമ്പോള്‍ മൊബൈലോ ഹെഡ്ഫോണോ ഉപയോഗിക്കരുത്.
എല്ലാ റോഡ് നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍/മുന്നറിയിപ്പ് അടയാളങ്ങളും പാലിക്കണം.
അനിവാര്യമായ സ്ഥലങ്ങളില്‍ ഇ-സ്‌കൂട്ടര്‍ നിര്‍ത്തുക
വഴി അടയാളങ്ങള്‍ നല്‍കുക
ട്രാഫിക് നിയമങ്ങള്‍ പാലിക്കുക
സ്‌കൂട്ടറില്‍ യാത്രക്കാരെ കയറ്റരുത്
ഒറ്റയ്ക്ക് യാത്ര ചെയ്യുക
അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന ഒന്നും കൊണ്ടുപോകരുത്
കാല്‍നട ക്രോസിങ്ങിലൂടെ പോകുമ്പോള്‍ റൈഡര്‍ ഇറങ്ങണം.
പതിനാറോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കണം റൈഡര്‍മാര്‍.
എല്ലായ്‌പ്പോഴും ഒരു ഹെല്‍മെറ്റ്, പ്രതിഫലന ജാക്കറ്റ്, അനുയോജ്യമായ പാദരക്ഷകള്‍ എന്നിവയും ധരിക്കണം.
പെര്‍മിറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 200 ദിര്‍ഹം പിഴ ചുമത്തും.
റൈഡര്‍മാര്‍ക്ക് ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റിനോടൊപ്പം ഇ-സ്‌കൂട്ടര്‍ സുരക്ഷാ നിയമങ്ങള്‍ വിശദീകരിക്കുന്ന മാനുവലും(manual) ലഭിക്കും. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും മാനുവലില്‍ പരാമര്‍ശിക്കുന്നു. അതിനാല്‍ തന്നെ ഈ മാനുവല്‍ റൈഡര്‍മാര്‍ക്ക് വളരെ സഹായകരമാണ്.


Post a Comment

0 Comments