Flash News

6/recent/ticker-posts

നാട്ടിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ മരണം; മൂന്നുവർഷത്തിന് ശേഷം നാട്ടിലെത്തിയ പിതാവിനെ സ്വീകരിക്കാൻ വന്ന കുട്ടികൾ കണ്ടത് മയ്യത്ത്, കരളലിയിക്കും ഈ രംഗം

Views

മലപ്പുറം: ദുബായിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തിൽ മരണമടഞ്ഞു. മലപ്പുറം മോര്യയിലെ വടക്കത്തിയിൽ മുഹമ്മദ് ഫൈസലാണ് (40) കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ 6:10 ന് ലാൻഡ് ചെയ്യുന്നതിന് അര മണിക്കൂർ മുൻപാണ് മരണം സംഭവിച്ചത്.

മൂന്നു വർഷവും നാലു മാസവും ആയി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ നാട്ടിലേക്ക്ഥ വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയും . വീട്ടുകാരോട് എയർപോർട്ടിലേക്ക് വരാൻ പറയുകയും. അതുപ്രകാരം വീട്ടുകാരെല്ലാം എയർപോർട്ടിൽ കാത്തുനിൽക്കെ,കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് വിമാനം ലാൻഡ് ചെയ്യുമ്പോൾ 'നമ്മുടെ നാട് എത്തി അല്ലേ' എന്ന് ചോദിക്കുകയും അതെ എന്ന് മറുപടി പറഞ്ഞ സുഹൃത്ത്, ലാൻഡ് ചെയ്തുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് ഫൈസലിനെ നോക്കിയപ്പോൾകണ്ണടച്ചിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.

ഉപ്പ വരുന്നുണ്ടെന്ന് അറിഞ്ഞ് പുലർച്ചെ നേരത്തെ തന്നെ റെഡിയായി ഉപ്പയെ കാണാനുള്ള ആകാംക്ഷയിൽ അവനരുടെ രണ്ടു ചെറിയ കുട്ടികളും, ഭാര്യയും കുടുംബവും കാത്തുനിൽക്കുമ്പോഴാണ്,മരണം മാടി വിളിച്ചത്.

സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ്മ
3 വർഷം മുൻപ് നാട്ടിൽ വന്ന് പോയതായിരുന്നു. തലയ്ക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. വി. മൊയ്തീകുട്ടി ബിയ്യമ്മു ദമ്പതികളുടെ മകനാണ്.



Post a Comment

0 Comments