Flash News

6/recent/ticker-posts

കേരളം കടക്കെണിയിലേക്ക്: മുന്നറിയിപ്പുമായി ആർ.ബി.ഐ

Views

തിരുവനന്തപുരം: റിസർവ് ബാങ്ക്ഓഫ്ഇന്ത്യതയ്യാറാക്കിയ ഉയർന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അല്ലാത്ത പക്ഷം കടക്കെണിയിലേക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടിഗവര്‍ണര്‍ മൈക്കിൾ ദേബബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കയിലുണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, കേരളം, പശ്ചിമ ബംഗാൾഎന്നീസംസ്ഥാനങ്ങളിലെ സാമ്പത്തികനില ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവിധ സൂചകങ്ങള്‍ വിലയിരുത്തിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കി തിരുത്തൽ നടപടികൾക്കു തുടക്കമിടേണ്ടതുണ്ടെന്നും ലേഖനത്തില്‍സൂചിപ്പിക്കുന്നു.

ഈഅഞ്ച്സംസ്ഥാനങ്ങളിലേയും പൊതുകടം വര്‍ധിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കെടുത്താൽ ഈ സംസ്ഥാനങ്ങളിൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (ജി.എസ്.ഡി.പി.) വളർച്ചയേക്കാൾകൂടുതലാണ് പൊതുകടത്തിന്റെ വളർച്ച.

സ്വന്തം നിലയിലുള്ള നികുതിവരുമാനം കുറയുന്നതും ഓരോ മാസവും പെൻഷൻ, പലിശ, ഭരണച്ചെലവ്, ശമ്പളം ഉൾപ്പെടെപതിവുചെലവുകൾക്ക് വരുമാനത്തിൽ വലിയഭാഗംനീക്കിവെക്കേണ്ടിവരുന്നതും സബ്‌സിഡി ബാധ്യത ഉയരുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2020-21ൽ 15-ാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച കടബാധ്യതകേരളംമറികടന്നതായും ലേഖനത്തിൽ പറയുന്നു.


Post a Comment

0 Comments