Views
ഡ്രൈവർ ഉറങ്ങി വേങ്ങരയിൽ ഗുഡ്‌സ് ഓട്ടോ തകർത്തു കാർ സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി
വേങ്ങര: ചട്ടിപ്പറമ്പ് സ്വദേശികൾ ഇന്ന് പുലർച്ചെ നാലുമണിക്ക് കോഴിക്കോട് നിന്നും സ്ഥാപനം അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. കൊറോള ആൾട്ടിസ് ഗുഡ്സ് ഓട്ടോയ്ക്ക് ഇടിച്ച ശേഷം തൊട്ടടുത്തുള്ള ആർ ടി സി ട്രേഡിങ് സ്ഥാപനത്തിന്റെ മതിലിലും ബോർഡിലും ഇടിച്ചു നിന്നത് കാരണം വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടു.
വണ്ടിയുടെ മുൻഭാഗം പൂർണമായും തകർന്നു
സ്ഥാപനം അടച്ചതിനു ശേഷം ഇൻഡസ്ട്രിയൽ വർക്ക് ഉണ്ടായത് കാരണം നേരം വൈകിയതും പെട്ടെന്നുണ്ടായ ഉറക്കവും ആണ് അപകട കാരണമെന്ന് പോപ്പുലർ ന്യൂസിനോട് പറഞ്ഞു. യാത്രക്കാരെല്ലാം പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

0 Comments