Flash News

6/recent/ticker-posts

പസ്പോര്‍ട്ടും മൊബൈലും കളവുപോയി; വിസിറ്റില്‍ വന്ന മലയാളി ദുരിതത്തില്‍

Views
അജ്മാൻ: പാസ്പോർട്ടും മൊബൈലും കളവ് പോയതിനെ തുടർന്ന് വിസിറ്റിൽ വന്ന മലയാളി യുവാവ് ദുരിതത്തിൽ. ജോലി അന്വേഷിച്ച് യു.എ.ഇയിൽ വന്നിറങ്ങിയ തൃശൂർ കൊടുങ്ങല്ലൂർ
സ്വദേശിയായ യുവാവാണ് പ്രയാസത്തിലായത്.

ദുബൈയിലെ ഒരു കഫറ്റീരിയയിൽ നാട്ടിൽ പോയ ഒരാൾക്ക് പകരം ജോലി ലഭിച്ചിരുന്നു.മൂന്നാഴ്ചക്കുശേഷം ഇത് നഷ്ടപ്പെട്ടു. തുടർന്ന് മറ്റൊരു ജോലി അന്വേഷണത്തിലായിരുന്നു ഇദ്ദേഹം. താമസിക്കുന്ന മുറിയിൽ വഴിയരികിലെ ബെഞ്ചിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തിൻറെ പാസ്പോർട്ടും മൊബൈലും അടങ്ങുന്ന ബാഗ് അജ്ഞാതൻ എടുത്തോടുകയായിരുന്നു.
കീടനിയന്ത്രണത്തിനായി മരുന്ന് തളിച്ചതു കാരണം ഒരു ദിവസം പുറത്തുകിടക്കേണ്ടിവന്നു.
സംഭവം തിരിച്ചറിയുമ്പോഴേക്കും തസ്കരൻ ഓടി മറഞ്ഞതായി യുവാവ് പറഞ്ഞു. ഇപ്പോൾ പാസ്പോർട്ട് ഇല്ലാത്തതിനാൽ ആരും ജോലി തരാത്ത അവസ്ഥയിലാണ്.


Post a Comment

0 Comments