Flash News

6/recent/ticker-posts

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം; കണ്ണൂരില്‍ അച്ഛനും മകനും മുങ്ങിമരിച്ചു

Views



മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം; കണ്ണൂരില്‍ അച്ഛനും മകനും മുങ്ങിമരിച്ചു


കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂര്‍ ഏച്ചൂരിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തിലാണ് അപകടം ഉണ്ടായത്. 

ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണ് ഷാജി. മകന് തുടര്‍പഠനത്തിന് നീന്തര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍, നീന്തല്‍ പഠിക്കാനാണ് ഇവര്‍ കുളത്തില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.


അച്ഛൻ്റെയും മകൻ്റെയും ദാരുണാന്ത്യം; ഞെട്ടൽ മാറാതെ ഏച്ചൂർ നിവാസികൾ*
ഇരുവരുടെയും സംസ്കാരം നാളെ രാവിലെ

     
ഏച്ചൂർ: ഏച്ചൂർ ബാങ്ക് സെക്രട്ടറി ചേലോറ സ്കൂളിന് സമീപം ചന്ദ്രകാന്തം ഹൗസിൽ പി പി.ഷാജിയുടെയും (50) മകൻ മകൻ കെ.വി.ജ്യോതിരാദിത്യൻ്റെയും(16) മരണത്തിൽ ഞെട്ടൽ മാറാതെ ഏച്ചൂർ നിവാസികൾ.അച്ഛന്‍റെയും മകന്‍റെയും ദാരുണ മരണം ഏച്ചുർ നാടിനെ ദുഃഖത്തിലാഴ്ത്തി.

ഇന്ന് രാവിലെ ഏഴിനായിരുന്നു 
ഏച്ചൂർ കരിയിൽ കുളത്തിൽ ഇരുവരും മുങ്ങി മരിച്ചത്. ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നുജ്യോതിരാദിത്തിൻ്റെ വിജയം.

മകനെ നീന്തൽ പഠിപ്പിക്കാനായ് കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇരുവരും ഈ കുളത്തിൽ വരാറുണ്ടായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. നീന്തൽ പഠിപ്പിക്കാൻ ഒരു ട്രെയ്നർ ഉണ്ടായിരുന്നു. ഇന്ന് അദ്ധേഹം ഉണ്ടായിരുന്നില്ല. മകൻ മുങ്ങുന്നതിനിടെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രണ്ടു പേരും മരണത്തിന് കീഴടങ്ങേണ്ടി വന്നത്.
ഷാജിക്കും നീന്തൽ അറിയില്ലെന്നാണ് സൂചന.

ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് എ കെ ജി ഹോസ്പിറ്റലിൽ ഫ്രീസറിൽ സൂക്ഷിക്കും. നാളെ രാവിലെ 7.30 മുതൽ 9.30 വരെ പന്നിയോട്ടെ വീട്ടിലും തുടർന്ന് ഏച്ചൂർ ബാങ്കിന് മുൻവശവും 10 മണിക്ക് ചേലോറ സ്കൂളിന് സമീപത്തെ സ്വവസതിയിലും പൊതുദർശത്തിന് വയ്ക്കും. 10.30 ന് പയ്യാമ്പലത്ത് സംസ്കരിക്കും.

കീഴല്ലൂർ പഞ്ചായത്ത് അസി.സെക്രട്ടറി ഷംനയാണ് ഷാജിയുടെ ഭാര്യ. തുഞ്ചത്ത് ആചാര്യ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർഥി ജഗത് വിക്യാത് ഇളയ മകനാണ്.
സഹോദരങ്ങൾ: സഹദേവൻ, ശാന്തിഭൂഷൺ ( ഗൾഫ് ) , വിനയൻ , രാജേഷ്, ഭാനുമതി, കാഞ്ചന, രതി





Post a Comment

0 Comments