Flash News

6/recent/ticker-posts

തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം

Views
മലപ്പുറം : മമ്പാട് ടൗണിൽ തുണിക്കടയുടെ ഗോഡൗണിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കടയുടമയും ജീവനക്കാരും അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഗോഡൗണിൽ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരിൽ ഒരാൾ പോലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്ത് എത്തി ഷട്ടർ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ തുണികൾ കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലക്കാരനാണ് മരിച്ച യുവാവ്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല


Post a Comment

0 Comments