Flash News

6/recent/ticker-posts

എല്ലാ ബാങ്കും സ്വകാര്യവല്‍ക്കരിക്കും ; നീക്കം വലിയ ബാങ്കുകളില്‍ നോട്ടമിട്ട കോര്‍പറേറ്റുകള്‍ക്കുവേണ്ടി

Views
എല്ലാ ബാങ്കും സ്വകാര്യവല്‍ക്കരിക്കും ; നീക്കം വലിയ ബാങ്കുകളില്‍ നോട്ടമിട്ട കോര്‍പറേറ്റുകള്‍ക്കുവേണ്ടി



രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കും സ്വകാര്യവല്‍ക്കരിക്കാന്‍ 1970ലെ ബാങ്കിങ് ദേശസാല്‍ക്കരണനിയമം ഭേദഗതി ചെയ്യാന്‍ നീക്കം.

പൊതുമേഖലാ ബാങ്കുകളില്‍ കേന്ദ്രം 51 ശതമാനം ഓഹരിയെങ്കിലും കൈയാളണമെന്ന നിയമമാണ് ഭേദഗതി ചെയ്യുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.

കമ്ബനി നിയമപ്രകാരം രൂപീകരിച്ച ഐഡിബിഐ ബാങ്കിന്റെ ഓഹരിവില്‍പ്പന ജൂലൈയില്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഇതിനിടെ പൊതുമേഖലാ ബാങ്ക് ഓഹരി വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വകാര്യനിക്ഷേപകരുമായി ചര്‍ച്ച നടത്തുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പൊതുമേഖലാ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ബില്‍ 2021ലെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാനം ഒഴിവാക്കി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ ഓഹരി വില്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. എസ്ബിഐ അടക്കം വലിയ ബാങ്കുകളില്‍ നോട്ടമിട്ട കോര്‍പറേറ്റുകള്‍ക്ക് ഇത് തൃപ്തികരമായില്ല. അവരുടെ സമ്മര്‍ദപ്രകാരമാണ് പുതിയ നീക്കം.





Post a Comment

0 Comments