Flash News

6/recent/ticker-posts

മാധ്യമപ്രവർത്തകൻ മൊഹമ്മദ് സുബൈർ അറസ്റ്റിൽ

Views
ഡൽഹി:മാധ്യമപ്രവർത്തകനും വ്യാജ വാർത്തകളെ തുറന്ന കാട്ടുന്ന വെബ് സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മൊഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സാമുദായിക സ്പർദ്ദ വളർത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഡിസിപി കെപിഎസ് മൽഹോത്ര പറഞ്ഞു.

തിങ്കൾ പകൽ വിവിധ കേസുകളിൽ ചോദ്യം ചെയ്യാനുണ്ടെന്ന് കാട്ടി സ്പെഷ്യൽ സെൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു നടപടി. എന്നാൽ നോട്ടീസ് പോലും നൽകിയില്ലന്നും കേസിന്റെ എഫ്ഐആർ ആവർത്തിച്ചിട്ട് ആവശ്യപ്പെട്ടിട്ടും നൽകാൻ പൊലീസ് തയ്യാറായിട്ടില്ലന്നും ആൾട്ട്ന്യൂസിന്റെ മറ്റൊരു സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു.

2020ൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യലങ്കിലും ഈ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യരുതെന്ന ഡൽഹിഹൈക്കോടതി വിധി
നിലനിൽക്കുന്നുണ്ട്. തുടർന്ന് മറ്റ് കേസുകളിലൊന്നിൽ
സുബൈറിനെ
കുടുക്കുകയായിരുന്നു.
ബിജെപി
ഐടി സെല്ലിന്റെ വ്യാജവാർത്തകളെ കയ്യോടെ പിടിക്കുന്ന വെബ്സൈറ്റ് അവരുടെ കണ്ണിലെ കരടാണ്. 2017ലാണ് ഇരുവരും വെബ്സൈറ്റ് തുടങ്ങിയത്.



Post a Comment

0 Comments