Flash News

6/recent/ticker-posts

ഗുരുവായൂരപ്പന്റെ ഥാർ ലേലം അവസാനിച്ചു ; മലപ്പുറം സ്വദേശി ലേലം ഉറപ്പിച്ചത് റെക്കോർഡ് തുകയ്ക്ക്..

Views
,
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ ലേലത്തില്‍ ഒടുവില്‍ തീരുമാനം. ഇന്ന് നടന്ന പുനര്‍ലേലത്തില്‍ ദുബായ് വ്യവസായി ആയിട്ടുള്ള വിഘ്‌നേഷ് വിജയകുമാര്‍ ഥാര്‍ ലേലത്തില്‍ പിടിച്ചു. 43 ലക്ഷം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. 17 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.

തെക്കേ നടപന്തലില്‍ 11 മണിക്കാണ് പുനര്‍ലേലം ആരംഭിച്ചത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പുനര്‍ലേലം.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയതാണ് മഹീന്ദ്ര ഥാര്‍. നേരത്തെ ഇത് ലേലം ചെയ്തിരുന്നതാണ്.

നേരത്തെ വ്യവസായിയായ അമല്‍ മുഹമ്മദ് അലി വാഹനം ലേലത്തില്‍ പിടിച്ചിരുന്നതായിരുന്നു. എങ്കിലും ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെ പുനര്‍ലേലം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിക്കുകയായിരുന്നു.

2021 ഡിസംബര്‍ 18നായിരുന്നു ആദ്യ ലേലം നടന്നത്. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച ലേലത്തില്‍ അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധിയായി പങ്കെടുത്ത വ്യക്തി പതിനായിരം രൂപ കൂട്ടിവിളിച്ച് ലേലം ഉറപ്പിക്കുകയയായിരുന്നു. ഇതിന് മുകളില്‍ വിളിക്കാന്‍ ആളില്ലാതെ വന്നു. ഇതോടെ അന്ന് ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വിവാദം ആരംഭിച്ചത്.വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തു എന്നും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടിരുന്നു. ഇതിന് ശേഷമാണ് പുനര്‍ലേലം നടത്താന്‍ ഉത്തരവിട്ടത്.


Post a Comment

0 Comments