Flash News

6/recent/ticker-posts

എം.എ യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് കെ.എം.സി.സി നേതാവ്

Views
ഞങ്ങളുടെ ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ ബഹുമാനപ്പെട്ട യൂസഫലി സാഹിബിനെക്കുറിച്ച് നടത്തിയ പരാമർശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തിൽ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്

ലോകകേരള സഭ സമ്മേളനം യുഡിഎഫ് ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ വ്യവസായി എംഎ യൂസഫലിയോട് ഖേദം പ്രകടിപ്പിച്ച് കെ.എം.സി.സി നേതാവ് ഇബ്രാഹീം എളേറ്റിൽ. കെ.എം ഷാജിയുടെ പേരെടുത്ത് പറയാതെയാണ് ഖേദപ്രകടനം. ഞങ്ങളുടെ ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ ബഹുമാനപ്പെട്ട യൂസഫലി സാഹിബിനെക്കുറിച്ച് നടത്തിയ പരാമർശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തിൽ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണെന്ന് ഇബ്രാഹീം ഇളേറ്റിൽ പറഞ്ഞു.



നേരത്തെ ലോക കേരള സഭയിൽ നിന്നു വിട്ടുനിന്നത് രാഷ്ട്രീയ കാരണങ്ങളാലെന്ന് മുസ്ലിം ലീ​ഗ് വിശദീകരണം. എം.എ യൂസഫലിക്കെതിരായ ലീ​ഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി നേതൃത്വം രം​ഗത്തുവന്നിരിക്കുന്നത്. യുസഫലി ആദരീണയനായ വ്യക്തിയാണ്, അദ്ദേഹം ഇതു സംബന്ധിച്ച് നടത്തിയിരിക്കുന്ന പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.യുസഫലിയുടെ മാന്യതയെ അം​ഗീകരിക്കുന്നു. വിഷയത്തിൽ അദ്ദേ​ഹം സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചു, യുഡിഎഫ് അവരുടെ നയം നടപ്പിലാക്കിയെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ആദ്യഘട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. കെ.എം ഷാജിയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കാൻ നിർബന്ധിതരാവുകയായിരുന്നു. സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയ വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു.

ഷാജി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ലീ​ഗ് പ്രസിഡന്റ് തയ്യാറായില്ല. വിഷയത്തിൽ പറയാനുള്ളതെല്ലാം തങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. നേരത്തെ ലോക കേരള ബഹിഷ്കരണവുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ എംഎ യൂസഫലിയെ പരോക്ഷമായി വിമർശിച്ച് കെ.എം ഷാജി രം​ഗത്തുവന്നത്. ബിസിനസ് വളർത്താൻ ബിജെപിയെയും സംസ്ഥാന സർക്കാരിനെയും തൃപ്തിപ്പെ‌ടുത്തുന്നയാൾ മുസ്ലിം ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജിയുടെ പരാമർശം. ഏത് വലിയ സുൽത്താനായാലും ലീ​ഗിനെ വിലയ്ക്ക് വാങ്ങാൻ വന്നാൽ വിവരമറിയുമെന്നും കെ എം ഷാജി പറഞ്ഞു.

ഇബ്രാഹീം എളേറ്റലിന്റെ വാക്കുകൾഞാൻ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയെ ആണ്. ഞങ്ങളുടെ ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ ബഹുമാനപ്പെട്ട യൂസഫലി സാഹിബിനെക്കുറിച്ച് നടത്തിയ പരാമർശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തിൽ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്. ആ പറഞ്ഞ വ്യക്തിക്ക് അറിയാത്തതുകൊണ്ടായിരിക്കും. അദ്ദേഹം അത് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. 16 വർഷങ്ങൾക്ക് മുമ്പ് ഒരു നൈറ്റ് സൂക്ക് കത്തിയപ്പോൾ അവിടെയുള്ള മുഴുവൻ ചെറുകിട കച്ചവടക്കാർക്കും 600ൽ അധികം തൊഴിലാളികൾക്കും മൂന്നു മാസത്തോളം ഭക്ഷണം കൊടുത്ത വ്യക്തിത്വമാണ് യൂസഫലി സാഹിബ്. അത്രയധികം പ്രവാസികളുടെ പ്രശ്‌നത്തിൽ ഇടപെടുന്ന ആളാണ് അദ്ദേഹം. യൂസഫലി സാഹിബിനുണ്ടായ പ്രയാസത്തിൽ ഞാൻ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്.


Post a Comment

0 Comments