Flash News

6/recent/ticker-posts

ജൂൺ അവസാനത്തോടെ പാനും ആധാറുമായി ലിങ്ക് ചെയ്യണം, ഇല്ലെങ്കിൽ അധിക ഫീസ്

Views
ജൂൺ 30 ന് ശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് അധികമായി നൽകേണ്ടത്.

ന്യൂഡൽഹി: ജൂൺ അവസാനത്തോടെ പാന്‍കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അധികഫീസ് നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ജൂൺ 30 ന് ശേഷം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1000 രൂപയാണ് അധികമായി നൽകേണ്ടത്.

2023 മാർച്ച് 31-നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ ടാക്സ് ഡിപാർട്ട്മെന്‍റ് അറിയിച്ചിരുന്നു. പാന്‍ പ്രവർത്തനരഹിതമായാൽ ആദായനികുതിയടക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനും സാധിക്കില്ല.


Post a Comment

0 Comments